എല്ലാവർക്കും കോൺടാക്ടുണ്ട്,ബാഴ്സ അദ്ദേഹത്തിന്റെ ക്ലബാണ്, തിരിച്ചുവരും: മെസ്സിയെക്കുറിച്ച് ടെർസ്റ്റീഗൻ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ വളരെയധികം വ്യാപിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.പക്ഷേ അത് ഫലം കണ്ടിരുന്നില്ല. ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് പോവുകയായിരുന്നു. തകർപ്പൻ പ്രകടനമാണ് അവിടെ ഇപ്പോൾ മെസ്സി നടത്തുന്നത്.

ഏതായാലും ലയണൽ മെസ്സിയെ കുറിച്ച് ബാഴ്സ ഗോൾ കീപ്പറായ ടെർ സ്റ്റീഗൻ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി എന്നെങ്കിലും ഒരിക്കൽ മറ്റൊരു റോളിൽ ബാഴ്സയിലേക്ക് തന്നെ മടങ്ങി വരും എന്നാണ് ടെർസ്റ്റീഗൻ പറഞ്ഞിട്ടുള്ളത്. ഇവിടെയുള്ള ഭൂരിഭാഗം പേർക്കും അദ്ദേഹവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടെന്നും ഈ ഗോൾകീപ്പർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ലയണൽ മെസ്സി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അസറ്റ് ആകുമായിരുന്നു.പക്ഷേ എന്തെങ്കിലും ഒരിക്കൽ അദ്ദേഹം മറ്റൊരു റോളിൽ ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരും. ബാഴ്സ അദ്ദേഹത്തിന്റെ ക്ലബ്ബാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ഇവിടെയാണ് ചിലവഴിച്ചത്. ഇവിടെയുള്ള പലർക്കും അദ്ദേഹവുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. അദ്ദേഹവുമായി അത്രയധികം അടുത്ത ആളുകളാണ് മായമിയിലേക്ക് പോയത് ” ഇതാണ് ടെർ സ്റ്റീഗൻ പറഞ്ഞിട്ടുള്ളത്.

ഇന്റർ മയാമിയിൽ എത്തിയ മെസ്സി അവർക്ക് വേണ്ടി 11 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് ഇന്ററിന്റെ എതിരാളികൾ.വരുന്ന ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മെസ്സി കളിക്കുമോ എന്നുള്ളത് സംശയകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!