ഇന്നലെയും താരം മെസ്സി തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം
ഇന്നലെ നടന്ന ലാലിഗയെ മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിയ്യാറയലിനെ തരിപ്പണമാക്കിയത്. ഒരിടവേളക്ക് ശേഷം എംഎസ്ജി ത്രയം നിറഞ്ഞാടിയ മത്സരമായിരുന്നു ഇത്. സുവാരസ് ഗ്രീസ്മാനും ഓരോ ഗോൾ വീതം നേടിയപ്പോൾ ഈ രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെയായിരുന്നു. ശേഷിച്ച ഗോൾ യുവതാരം അൻസു ഫാറ്റിയാണ് നേടിയത്. ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് പതിവ് പോലെ ലയണൽ മെസ്സിക്ക് തന്നെയാണ്. 9.1 ആണ് മെസ്സിക്ക് ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ്. രണ്ട് അസിസ്റ്റുകൾക്ക് പുറമെ കളം നിറഞ്ഞു കളിക്കാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ബാഴ്സലോണക്ക് ഇന്നലെ ലഭിച്ച റേറ്റിംഗ് 7.08 ആണ്. മറുഭാഗത്തുള്ള വിയ്യാറയലിന് 6.17 ആണ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.
Before & After: @AntoGriezmann 🦁 pic.twitter.com/BKJuRZLoJj
— FC Barcelona (@FCBarcelona) July 5, 2020
ബാഴ്സലോണ : 7.08
ഗ്രീസ്മാൻ : 8.1
സുവാരസ് : 7.9
മെസ്സി : 9.1
റോബർട്ടോ : 7.0
ബുസ്കെറ്റ്സ് : 7.1
വിദാൽ : 7.3
ആൽബ: 7.0
ലെങ്ലെറ്റ് : 6.8
പിക്വെ : 6.7
സെമെടോ : 6.6
സ്റ്റീഗൻ : 7.3
അറൗജോ: 6.3 (സബ്)
ഫാറ്റി: 7.2(സബ്)
പ്യുഗ് : 6.6(സബ്)
ബ്രാത്വെയിറ്റ് : 6.1(സബ്)
റാക്കിറ്റിച് : 6.4(സബ്)
Leo #Messi's first-half assists to @LuisSuarez9 and @AntoGriezmann were the 🐐's 18th and 19th of the season, best in @LaLigaEN. pic.twitter.com/UAERhRcKks
— FC Barcelona (@FCBarcelona) July 5, 2020
വിയ്യാറയൽ : 6.17
മൊറിനോ : 7.1
അൽകസർ: 6.2
ചുക്വീസ് : 6.4
അങ്കിസ്വ: 6.6
ഇബോറ : 5.8
കാസോർല : 6.1
ഗാസ്പർ: 5.8
അൽബിയോൾ: 5.7
ടോറസ് : 5.4
മൊറീനോ : 6.2
അസെൻയോ :7.0
ട്രിഗിറോസ് : 6.2(സബ്)
ഗോമസ് : 6.0(സബ് )
സോറിയാനോ : 6.1(സബ്)
നിനോ : 5.9(സബ് )
ബക്ക : 6.1(സബ്)