IFFHS കോൺമെബോൾ പതിറ്റാണ്ടിൻ്റെ ടീമിൽ ബ്രസീൽ – അർജൻ്റീന ആധിപത്യം!

കഴിഞ്ഞ ദിവസമാണ് IFFHS കോൺമെബോൾ പതിറ്റാണ്ടിന്റെ ഇലവൻ പുറത്ത് വിട്ടത്.ലാറ്റിനമേരിക്കൻ ടീമുകളിൽ ഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച 11 പേരാണ് ഈ ടീമിൽ ഇടം നേടിയിട്ടുള്ളത്. ഒരു താരമൊഴികെ ബാക്കിയുള്ള 10 പേരും ബ്രസീൽ-അർജന്റീന ടീമുകളിൽ നിന്നുള്ളവരാണ്. പെറുവിന്റെ പൌലോ ഗ്വരെര മാത്രമാണ് മറ്റുള്ള ടീമുകളിൽ നിന്ന് ഇടം പിടിച്ചിട്ടുള്ളത്. ബ്രസീലിൽ നിന്ന് ആറും അർജന്റീനയിൽ നിന്ന് നാലു പേരും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.നെയ്മർ, മെസ്സി എന്നീ സൂപ്പർ താരങ്ങൾ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കൂടാതെ ജൂലിയോ സെസാർ,ഡാനി ആൽവെസ്, തിയാഗോ സിൽവ, മഷെരാനോ,മാഴ്‌സെലോ,കാസമിറോ, എയ്ഞ്ചൽ ഡിമരിയ,സെർജിയോ അഗ്വേറൊ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്. ടീം താഴെ നൽകുന്നു.

THE TEAM

Julio CESAR (Brazil)

Dani ALVES (Brazil)

Thiago SILVA (Brazil)

Javier MASCHERANO (Argentina)

MARCELO (Brazil)

CASEMIRO (Brazil)

Angel DI MARIA (Argentina)

Lionel MESSi (Argentina)

Sergio AGUERO (Argentina)

Paolo GUERREIRO (Peru)

NEYMAR (Brazil)

Leave a Reply

Your email address will not be published. Required fields are marked *