നിരവധി സൂപ്പർ താരങ്ങളില്ല, പ്രതിരോധം പാളുമോ? വലഞ്ഞ് സിദാൻ!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ലെവാന്റെയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-ന് റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന്റെ ആശ്വാസത്തിലാണ് റയൽ ബൂട്ടണിയുക. എന്നാൽ റയലിന് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ നിറവധി സൂപ്പർ താരങ്ങൾ പല കാരണങ്ങളാൽ പുറത്താണ്. രണ്ട് പേർ ലോണിൽ ക്ലബ് വിടുകയും ചെയ്തു. കാസ്റ്റില്ലയിലെ യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയാണ് സിദാനിപ്പോൾ മുന്നോട്ട് പോവുന്നത്. മുന്നേറ്റനിര താരമായ ലുക്കാ ജോവിച്ച് ഫ്രാങ്ക്ഫർട്ടിലേക്കും മധ്യനിര താരമായ മാർട്ടിൻ ഒഡീഗാർഡ് ആഴ്സണലിലേക്കുമാണ് ചേക്കേറിയത്.

അതേസമയം സെർജിയോ റാമോസ്, ഡാനി കാർവഹൽ,ലുക്കാസ് വാസ്‌ക്കസ്, ഫെഡേ വാൽവെർദെ,നാച്ചോ ഫെർണാണ്ടസ്,റോഡ്രിഗോ ഗോസ് എന്നിവരെ എന്നിവരെ ഇന്നത്തെ മത്സരത്തിൽ റയലിന് ലഭ്യമായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.ഇത് ഏറ്റവും കൂടുതൽ ബാധിക്കുക പ്രതിരോധത്തെയാണ്.പകരം റാഫേൽ വരാനെ, ഓഡ്രിയോസോള,എഡർ മിലിറ്റാവോ, മെന്റി എന്നിവരായിരിക്കും റയലിന്റെ പ്രതിരോധം കാക്കുക.അതേസമയം നാലു യൂത്ത് ടീം താരങ്ങളെയും സിദാൻ ഉൾപ്പെടുത്തിയേക്കും.അരിബാസ്‌, ബ്ലാങ്കോ,ചസ്റ്റ്, സാന്റോസ് എന്നിവരായിരിക്കും ടീമിൽ ഇടം നേടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!