IFFHS,ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക്!

IFFHS ന്റെ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സി കരസ്ഥമാക്കി കഴിഞ്ഞു.ഇന്നലെയാണ് IFFHS കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അഥവാ 2022ലെ ഏറ്റവും മികച്ചതാരമായി കൊണ്ടാണ് മെസ്സി ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബപ്പേയേക്കാൾ ഏറെ പോയിന്റുകൾ നേടി കൊണ്ടാണ് മെസ്സി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായി മാറിയത്.

കഴിഞ്ഞ വർഷത്തെ ലയണൽ മെസ്സിയുടെ പ്രകടനത്തിന് ആകെ 275 പോയിന്റുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേക്ക് കേവലം 35 പോയിന്റ് മാത്രമാണ് ഉള്ളത്. 30 പോയിന്റ് ഉള്ള കരീം ബെൻസിമയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്. ഇത് കൂടാതെ IFFHS ന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കിയിരുന്നു.

ഒരു ഗോളിനായിരുന്നു മെസ്സി കിലിയൻ എംബപ്പേയെ മറികടന്നിരുന്നത്. മെസ്സിക്ക് 22 ഗോളുകളും കിലിയൻ എംബപ്പേക്ക് 21 ഗോളുകളും ആണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതായത് 18 ഗോളുകൾ അർജന്റീനക്ക് വേണ്ടിയും നാലു ഗോളുകൾ ഇന്റർനാഷണൽ ക്ലബ്ബ് കോമ്പറ്റീഷനലുമായിരുന്നു മെസ്സി നേടിയിരുന്നത്.എംബപ്പേ 12 ഗോളുകൾ ഫ്രാൻസിന് വേണ്ടിയും 9 ഗോളുകൾ ഇന്റർനാഷണൽ ക്ലബ്ബ് കോമ്പറ്റീഷനിലും കരസ്ഥമാക്കുകയായിരുന്നു.

ഏതായാലും അർഹിച്ച പുരസ്കാരങ്ങൾ തന്നെയാണ് മെസ്സിയെ തേടി എത്തിയിട്ടുള്ളത്.35ആം വയസ്സിലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കഴിഞ്ഞവർഷം ലയണൽ മെസ്സി നടത്തിയിരുന്നത്.വേൾഡ് കപ്പ് കിരീടവും വേൾഡ് കപ്പ് ഗോൾഡൻ ബോളും നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല കഴിഞ്ഞവർഷം രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!