CR7നേക്കാൾ മുകളിൽ, വേൾഡ് കപ്പ് നേടുന്നതിന് മുന്നേ തന്നെ മെസ്സി GOAT ആണെന്ന് അഗ്വേറോ!

ഖത്തർ വേൾഡ് കപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം നടത്തി കൊണ്ടാണ് അർജന്റീനക്ക് ലോക കിരീടം നേടിക്കൊടുത്തത്. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസ്സിയാണ് സ്വന്തമാക്കിയത്. ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ 5 മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കാൻ മെസ്സിക്ക് സാധിച്ചു. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി സാധ്യമായ എല്ലാ നേട്ടങ്ങളും മെസ്സി കരസ്ഥമാക്കി കഴിഞ്ഞു.

ഇപ്പോഴിതാ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കുറിച്ച് മുൻ അർജന്റൈൻ താരമായ സെർജിയോ അഗ്വേറോ സംസാരിച്ചിട്ടുണ്ട്. വേൾഡ് കപ്പ് നേടുന്നതിനു മുന്നേ തന്നെ മെസ്സി റൊണാൾഡോയേക്കാൾ മുകളിലാണെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് എന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മികച്ച താരത്തിന്റെ കാര്യത്തിൽ എനിക്കൊരിക്കലും സംശയങ്ങൾ ഉണ്ടായിരുന്നില്ല. വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി ഏറ്റവും മികച്ച താരമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു അസാധാരണമായ കരിയർ ഉണ്ട്. അദ്ദേഹം ഒരു കമ്പ്ലീറ്റ് അത്ലറ്റാണ്. പക്ഷേ ലയണൽ മെസ്സിയാണ് ഏറ്റവും മികച്ച താരം. അത് അന്നും ഇന്നും അങ്ങനെയാണ് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരമാണ് മെസ്സി. 7 തവണയാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. ഇത്തവണയും മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *