30+30, 35 ന്റെ നിറവിലും അത്ഭുതപ്പെടുത്തി മെസ്സി!
ഈ സീസണിൽ അത്യുജ്ജല പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി തകർപ്പൻ ഫോമിൽ കളിച്ച മെസ്സി ഇപ്പോൾ അതേ ഫോം ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടിയും തുടരുകയാണ്.ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരം കൂടി വിജയിക്കാൻ സാധിച്ചാൽ വേൾഡ് കപ്പ് കിരീടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മെസ്സിക്ക് കഴിയും.
35 ആ വയസ്സിലും ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അതായത് ഈ വർഷം മെസ്സി ഗോളുകളുടെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും 30 പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.33 ഗോളുകളാണ് മെസ്സി ഈ വർഷം നേടിയിട്ടുള്ളത്. 30 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതായത് ആകെ ഈ കലണ്ടർ വർഷത്തിൽ 63 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂഷൻ നടത്തിക്കഴിഞ്ഞു.
⚽️🅰️ Most Goals+Assists of 2022
— MessivsRonaldo.app (@mvsrapp) December 14, 2022
6⃣9⃣ Mbappe 🇫🇷 (52+17 in 53)
6⃣3⃣ Messi 🇦🇷 (33+30 in 50)
5⃣1⃣ Lewandowski 🇵🇱 (42+9 in 51)
5⃣1⃣ Neymar 🇧🇷 (32+19 in 42)
5⃣0⃣ Haaland 🇳🇴 (42+8 in 40)
5⃣0⃣ Nkunku 🇫🇷 (37+13 in 58)
4⃣8⃣ Kane 🏴 (34+14 in 61)
4⃣3⃣ De Bruyne 🇧🇪 (18+25 in 53) pic.twitter.com/zBdecALVqR
തന്റെ കരിയറിൽ ഇത് മൂന്നാമത്തെ തവണയാണ് മെസ്സി ഒരു കലണ്ടർ വർഷത്തിൽ 30 ഗോളുകളും 30 അസിസ്റ്റുകളും പൂർത്തിയാക്കുന്നത്. ഈ വർഷത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ കിലിയൻ എംബപ്പേ മാത്രമാണ് ലയണൽ മെസ്സിക്ക് മുന്നിലുള്ളത്. 52 ഗോളുകളും 17 അസിസ്റ്റുകളും ആയി എംബപ്പേ 69 ഗോൾ പങ്കാളിത്തങ്ങളാണ് വഹിച്ചിട്ടുള്ളത്. ബാക്കിയുള്ള എല്ലാ താരങ്ങളും ലയണൽ മെസ്സിക്ക് പിറകിലാണ്.
35ആം വയസ്സിലാണ് മെസ്സി കളിക്കുന്നത് എന്നുള്ളത് ചേർത്തു വായിക്കേണ്ട കാര്യമാണ്. ഈ വേൾഡ് കപ്പിലും മികച്ച പ്രകടനമാണ് മെസ്സി തുടരുന്നത്.5 ഗോളുകൾക്ക് പുറമേ മൂന്ന് അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സി സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോൾഡൻ ബൂട്ടിലേക്ക് കൂടി താരത്തിന് എത്താൻ കഴിയുമോ എന്നുള്ളതും ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.