ഇത്തവണത്തെ വേൾഡ് കപ്പ് ആര് നേടും? PVC യുടെ പവർ റാങ്കിങ് ഇതാ!

ഈ വർഷം ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് വരുന്ന ഖത്തർ വേൾഡ് കപ്പിന് വേണ്ടിയാണ്. ഇത്തവണ ആരായിരിക്കും ആ കനകകിരീടം ചൂടുക എന്നുള്ളതാണ് ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം.പല ടീമുകളെയും പലരും ഫേവറേറ്റ്കളായി ഉയർത്തി കാണിക്കുന്നുണ്ട്.

ഏതായാലും പ്രമുഖ ബ്രസീലിയൻ ഫുട്ബോൾ നിരീക്ഷകനായ പൗലോ വിനീഷ്യസ് കൊയ്ലോ ഇത്തവണ വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള ആദ്യ പത്ത് ടീമുകളെ പുറത്തു വിട്ടിട്ടുണ്ട്.ഇദ്ദേഹം ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഫ്രാൻസിനാണ്. പിന്നീട് അർജന്റീനക്കാണ് ഇദ്ദേഹം കിരീട സാധ്യത കാണുന്നത്.മൂന്നാമതാണ് ഇദ്ദേഹം ബ്രസീലിനെ നൽകിയിരിക്കുന്നത്.

ബ്രസീലിനെക്കാൾ മുകളിൽ അർജന്റീന വന്നതിന് അദ്ദേഹം ഒരു വിശദീകരണം നൽകുന്നുണ്ട്.PVC യുടെ വാക്കുകൾ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബ്രസീലിനെക്കാൾ അർജന്റീനയാണോ മികച്ചത് എന്നാണോ നിങ്ങൾക്ക് അറിയേണ്ടത്?അർജന്റീനയെ സംബന്ധിച്ചിടത്തോളം അവർക്ക് ഒരു സ്ഥിരമായ ഇലവനെങ്കിലും ഉണ്ട്.എന്നാൽ ബ്രസീലിന് അതില്ല.അതാണ് ഞാൻ ബ്രസീലിനെ കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ ബ്രസീലിനെ വേൾഡ് കപ്പ് നേടാനുള്ള കപ്പാസിറ്റിയുണ്ട് ” ഇതാണ് PVC പറഞ്ഞിട്ടുള്ളത്.

ഏതായാലും അദ്ദേഹത്തിന്റെ പവർ റാങ്കിംഗ് താഴെ നൽകുന്നു.

1- ഫ്രാൻസ്
2- അർജന്റീന
3- ബ്രസീൽ
4- ഇംഗ്ലണ്ട്
5- ജർമ്മനി
6- ബെൽജിയം
7-സ്പെയിൻ
8-ഹോളണ്ട്
9-പോർച്ചുഗൽ
10-ഉറുഗ്വ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!