മെസ്സിയെക്കാൾ മികച്ച താരം എംബപ്പേയാണ്, ഫൈനലിൽ അത് തെളിയിക്കും : ചുവാമെനി

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. ക്രൊയേഷ്യയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഇപ്പോൾ ഫൈനലിന് യോഗ്യത നേടിയതെങ്കിൽ മൊറോക്കോയെ കീഴടക്കി കൊണ്ടാണ് ഫ്രാൻസ് വരുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ഉദ്ദേശം കിരീടം നിലനിർത്തുക എന്നുള്ളത് തന്നെയാണ്.

ഏതായാലും ഇന്നലത്തെ മൊറോക്കോക്കെതിരെയുള്ള വിജയത്തിന് ശേഷം ഫ്രഞ്ച് സൂപ്പർ താരമായ ചുവാമെനി മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.അതായത് തന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയെക്കാൾ ഏറ്റവും മികച്ച താരം കിലിയൻ എംബപ്പേയാണെന്നും അത് വരുന്ന ഫൈനൽ മത്സരത്തിൽ തെളിയിച്ചു കാണിക്കുമെന്നുമാണ് ചുവാമെനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ള കാര്യം ഗ്രീസ്മാൻ പറഞ്ഞിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് കിലിയൻ എംബപ്പേയാണ്.വരുന്ന ഞായറാഴ്ച അത് എംബപ്പേ തെളിയിക്കുക തന്നെ ചെയ്യും. അർജന്റീനക്കെതിരെ ഫൈനൽ മത്സരം ലഭിച്ചതിൽ ഹാപ്പിയാണ്.വേൾഡ് കപ്പ് ഫൈനൽ കളിക്കുക എന്നുള്ളത് ഒരു സ്വപ്നം തന്നെയാണ്.ലയണൽ മെസ്സി ഒരു മികച്ച താരമാണ്. അദ്ദേഹത്തെ തടയുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യവുമാണ്.പക്ഷേ അദ്ദേഹത്തെ തടയാനും ഗോളുകൾ നേടാനും വിജയിക്കാനുമൊക്കെ ഞങ്ങൾ പദ്ധതികൾ ഉണ്ടാക്കേണ്ടതുണ്ട് ” ഇതാണ് ചുവാമെനി പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മെസ്സിയും എംബപ്പേയും പുറത്തെടുക്കുന്നത്. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ രണ്ട് താരങ്ങളും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!