മെസ്സി അത് തടയണമായിരുന്നു :എമി വിഷയത്തിൽ വിമർശനവുമായി യുവേഫ പ്രസിഡന്റ്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. ആ കിരീടം നേട്ടത്തിന് ശേഷം ഉണ്ടായ സെലിബ്രേഷനുകളിൽ പലപ്പോഴും അർജന്റീന താരങ്ങളിൽ നിന്നും മോശമായ പ്രവർത്തികൾ ഉണ്ടായിരുന്നു. അവരുടെ ഗോൾകീപ്പറായ എമി മാർട്ടിനെസ്സ് കിലിയൻ എംബപ്പേയെ അവഹേളിച്ചിരുന്നു.താരത്തിന്റെ മുഖമുള്ള ഒരു പാവ കൊണ്ട് അശ്ലീല ചേഷ്ടകൾ അദ്ദേഹം കാണിക്കുകയായിരുന്നു.

ഇതിനെതിരെ ആ സമയത്ത് തന്നെ വലിയ വിമർശനങ്ങൾ വന്നിരുന്നു.യുവേഫയുടെ പ്രസിഡണ്ടായ അലക്സാണ്ടർ സഫറിനും ഇതിന് വിമർശിച്ചിട്ടുണ്ട്.എംബപ്പേയുടെ സഹതാരമായ ലയണൽ മെസ്സിക്ക് ആ പ്രവർത്തി തടയാമായിരുന്നു എന്നാണ് സെഫറിൻ പറഞ്ഞിട്ടുള്ളത്. ഒരു ജേണലിസ്റ്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

“എമി ആ പ്രവർത്തി നടത്തിയപ്പോൾ ലയണൽ മെസ്സി അതിനെ തടയണമായിരുന്നു.അത് അവസാനിപ്പിക്കാനും കുറച്ച് ബഹുമാനം കാണിക്കാനും മെസ്സി ആവശ്യപ്പെടണമായിരുന്നു. ലയണൽ മെസ്സി വർഷം മുഴുവനും എംബപ്പേയോടൊപ്പം കളിക്കുന്ന താരമല്ലേ? എന്തുകൊണ്ടാണ് അർജന്റീന ഗോൾകീപ്പർ എംബപ്പേയെ പരിഹസിച്ചത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല.ആ പാവ വെച്ചുള്ള അവഹേളനമൊക്കെ സ്പോർട്സ്മാൻഷിപ്പിന് ചേർന്നതല്ല. എനിക്ക് അത് ഒരിക്കലും ഇഷ്ടപെട്ടിട്ടുമില്ല. വേൾഡ് കപ്പ് നേടിയതിന്റെ മഹത്വം നിങ്ങൾ കളഞ്ഞു കുളിച്ചു.മികച്ച ഒരു ഗോൾകീപ്പർ ആണെങ്കിലും മികച്ച ഒരു വ്യക്തിയാണ് എന്ന് തെളിയിക്കണമായിരുന്നു ” ഇതാണ് യുവേഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

എന്നാൽ പിന്നീട് ഈ അർജന്റീന ഗോൾകീപ്പർ ഈ സംഭവങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ചെയ്ത കാര്യങ്ങളിൽ ഖേദമുണ്ട് എന്ന രൂപത്തിൽ തന്നെയാണ് ഈ ഗോൾ കീപ്പർ സംസാരിച്ചിരുന്നത്.കിലിയൻ എംബപ്പേയെ കുറിച്ച് വളരെ ബഹുമാനപൂർവ്വം പിന്നീട് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!