മാതൃദിനത്തിൽ അമ്മയുടെ അടുത്തേക്ക് മടങ്ങി ലയണൽ മെസ്സി!
സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ അർജന്റീന പരാഗ്വയെ പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിൽ പകരക്കാരന്റെ റോളിലായിരുന്നു മെസ്സി ഇറങ്ങിയിരുന്നത്.ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ലയണൽ മെസ്സി സ്റ്റാർട്ടിങ് 11ൽ ഇല്ലാതിരുന്നത്.
അർജന്റീനയിൽ മാതൃദിനം ആഘോഷിക്കുന്നത് ഒക്ടോബർ 15നാണ്.മാതൃദിനത്തിൽ ലയണൽ മെസ്സി അർജന്റീനയുടെ ക്യാമ്പ് വിട്ടുകൊണ്ട് തന്റെ ജന്മനാടായ റൊസാരിയോയിലേക്ക് തിരിച്ചു പോയിട്ടുണ്ട്.തന്റെ അമ്മക്കൊപ്പം മാതൃദിനം ആഘോഷിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി ജന്മനാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞദിവസം തന്റെ അമ്മയായ സെലിയക്കൊപ്പം മെസ്സി മാതൃദിനം ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
22-year-old Lionel Messi presenting his first ever Ballon d'or to Camp Nou ✨ pic.twitter.com/IWWqgLkyWJ
— Trig (@Kharlerh) October 15, 2023
എന്നാൽ ലയണൽ മെസ്സി മാത്രമല്ല, അർജന്റീനയിലെ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീന പെറുവിനെയാണ് നേരിടുന്നത്. ആ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിലവിൽ അർജന്റീന ടീമുള്ളത്. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പെറുവിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുന്നത് എന്നതിനാൽ അർജന്റീന ദേശീയ ടീമിന് അങ്ങോട്ട് സഞ്ചരിക്കേണ്ടതുണ്ട്.
മെസ്സി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണങ്ങൾ ലഭിക്കേണ്ടതുണ്ട്.പക്ഷേ ട്രെയിനിങ്ങുകൾ എല്ലാം കൃത്യമായ രൂപത്തിൽ തന്നെ മെസ്സി നടത്തുന്നു എന്നത് ശുഭകരമായ കാര്യമാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ആകെ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച അർജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.രണ്ടാം സ്ഥാനത്ത് ബ്രസീലാണ് വരുന്നത്.