ടാലെന്റ് വലിച്ചെറിഞ്ഞു കളഞ്ഞുവെന്ന സ്ലാറ്റന്റെ വിമർശനം,ട്രോളി ബലോടെല്ലി!

പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനു നൽകിയ പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സ്ലാറ്റൺ ഇബ്രാഹിമോവിച്ച് സംസാരിച്ചിരുന്നു. അതിലൊന്ന് മരിയോ ബലോടെല്ലിയെ കുറച്ചായിരുന്നു. ഇറ്റാലിയൻ സൂപ്പർതാരമായിരുന്നു ബലോടെല്ലി തന്റെ ടാലന്റ് വലിച്ചെറിഞ്ഞു കളഞ്ഞു എന്നാണ് സ്ലാറ്റൺ ആരോപിച്ചിരുന്നത്. നേരത്തെ ഇന്റർമിലാനിൽ വച്ച് ഒരുമിച്ച് കളിച്ചവരാണ് ഈ രണ്ടു താരങ്ങളും.സ്ലാറ്റൻ ബലോടെല്ലിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

” ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ തന്റെ പ്രതിഭയെ പാഴാക്കിക്കളയുന്നത് സഹതാപം തോന്നുന്ന ഒരു കാര്യമാണ്.ബലോടെല്ലി അത്തരത്തിലുള്ള ഒരു താരമാണ്.ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു,അതെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി കളഞ്ഞു. അദ്ദേഹം തന്റെ ടാലെന്റിനെ വലിച്ചെറിയുകയാണ് ചെയ്തത് ” ഇതാണ് സ്ലാറ്റൻ ആരോപിച്ചിട്ടുള്ളത്.

എന്നാൽ ബലോടെല്ലി ഇക്കാര്യത്തിൽ സ്ലാട്ടനെ വെറുതെ വിട്ടിട്ടില്ല. അതായത് ഇന്റർമിലാനോടൊപ്പം ബലോടെല്ലി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.ആ കിരീടവുമായി നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല അവിടെ സ്ലാട്ടനെ ബലോടെല്ലി മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതായത് കരിയറിൽ ഇതുവരെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത ഒരു താരമാണ് സ്ലാറ്റൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പരിഹസിക്കുകയാണ് ഇതിലൂടെ ബലോടെല്ലി ചെയ്തിട്ടുള്ളത്. നിലവിൽ തുർക്കിയിലാണ് 33 കാരനായ ബലോടെല്ലി കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സ്ലാറ്റൻ ഈയിടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!