പ്രശ്നങ്ങൾ, രണ്ട് അർജന്റീന സൂപ്പർതാരങ്ങൾ ക്ലബ്ബ് വിടുന്നു!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ അതിൽ നിർണായകമായ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുള്ള സൂപ്പർതാരങ്ങളാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും. പ്രത്യേകിച്ച് ഡി മരിയ മികച്ച പ്രകടനം വേൾഡ് കപ്പിൽ നടത്തിയിരുന്നു. ഫൈനലിൽ ഒരു ഗോൾ നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ രണ്ട് താരങ്ങളും ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ യുവന്റസ് ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അവരുടെ 15 പോയിന്റുകൾ കുറക്കപ്പെട്ടിരുന്നു. മാത്രമല്ല ക്ലബ്ബിലെ പ്രധാനപ്പെട്ട ബോർഡ് അംഗങ്ങൾക്ക് എല്ലാവർക്കും വലിയ വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.ഇതിനുപുറമേ സാമ്പത്തികമായ പ്രശ്നങ്ങളും ഇപ്പോൾ നല്ല രൂപത്തിൽ യുവന്റസിനെ അലട്ടുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ രണ്ട് അർജന്റീന താരങ്ങൾക്കും ക്ലബ്ബ് വിടേണ്ടി വന്നേക്കും. അതായത് ഈ രണ്ടു താരങ്ങളുടെയും കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ പുതുക്കാൻ ഇപ്പോൾ ക്ലബ്ബ് താല്പര്യപ്പെടുന്നില്ല.ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഈ രണ്ടു താരങ്ങളും യുവന്റസിൽ എത്തിയിരുന്നത്.

ഡി മരിയ പിഎസ്ജി വിട്ടുകൊണ്ട് ഫ്രീ ഏജന്റായി കൊണ്ടായിരുന്നു യുവന്റസിൽ എത്തിയിരുന്നത്.ഒരു വർഷത്തെ കരാറിലായിരുന്നു അദ്ദേഹം ഒപ്പു വച്ചിരുന്നത്. അതേസമയം പിഎസ്ജിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു പരേഡസ്‌ എത്തിയിരുന്നത്.ഈ സീസണിന് ശേഷം അദ്ദേഹം പിഎസ്ജിയിലേക്ക് തന്നെ മടങ്ങിയേക്കും.ഡി മരിയക്ക് പുതിയ ക്ലബ്ബ് കണ്ടെത്തേണ്ടി വരും.

ഇവർക്ക് പുറമേ റാബിയോട്ട്,ക്വഡ്രാഡോ,അലക്സ് സാൻഡ്രോ എന്നിവരും യുവന്റസ് വിടാനുള്ള ഒരുക്കത്തിലാണ്. ഇവരെയൊക്കെ ഒഴിവാക്കുന്നതിലൂടെ 70 മില്യൺ സേവ് ചെയ്യാം എന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!