ഞാനല്ല ലയണൽ മെസ്സിയുടെ തലക്കകത്തുള്ളത് : പ്രതികരണവുമായി സ്കലോണി

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കുറസാവോയെ അർജന്റീന പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി തിളങ്ങിയത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇതോടുകൂടി അർജന്റീനക്ക് വേണ്ടി ആകെ 102 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഈ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ച് അർജന്റീനയുടെ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. മെസ്സി എത്രകാലം അർജന്റീന ദേശീയ ടീമിൽ ഉണ്ടാവും എന്നായിരുന്നു ചോദ്യം. ഞാനല്ല ലയണൽ മെസ്സിയുടെ തലക്ക് അകത്തുള്ളതെന്നും മെസ്സി എന്താണ് ചിന്തിക്കുന്നത് എന്നുള്ളത് തനിക്കറിയില്ല എന്നുമാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ അർജന്റൈൻ മാധ്യമമായ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ലയണൽ മെസ്സിയുടെ തലക്ക് അകത്ത് ഞാനല്ല ഉള്ളത്.മെസ്സി എന്താണ് ചിന്തിക്കുന്നത് എന്നുള്ളത് എനിക്കറിയില്ല.അദ്ദേഹം എന്താണ് പ്രവർത്തിക്കാൻ പോകുന്നതും എന്നുള്ളത് എനിക്കറിയില്ല.ഞാനിപ്പോൾ ആഗ്രഹിക്കുന്നത് ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ കളി തുടരണം എന്നുള്ളത് തന്നെയാണ്.അദ്ദേഹം സന്തോഷത്തോടുകൂടി കളിക്കളത്തിൽ ഉണ്ടാവണം. തീർച്ചയായും അദ്ദേഹം തുടരാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ ഭാവിയെക്കുറിച്ച് ഒരുപാട് തവണ സംസാരിക്കേണ്ടി വന്ന ഒരു വ്യക്തിയാണ് സ്കലോണി.നിലവിൽ ലയണൽ മെസ്സി അർജന്റീനയിൽ ഹാപ്പിയാണ്.അടുത്ത കോപ്പ അമേരിക്കയിൽ മെസ്സി ഉണ്ടാവും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അടുത്ത വേൾഡ് കപ്പിൽ മെസ്സി പങ്കെടുക്കുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!