ഗോൾ നേട്ടം മെസ്സി ആഘോഷിച്ചത് മറഡോണയെ അനുകരിച്ച്!
ഇന്നലെ ചിലിക്കെതിരെ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിന് അർജന്റീന സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ അർജന്റീനയുടെ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു.33-ആം മിനുട്ടിൽ ഒരു മനോഹരമായ ഫ്രീകിക്കിലൂടെയായിരുന്നു മെസ്സി ഗോൾ നേടിയത്. ഈ ഗോളിന് ശേഷമുള്ള സെലിബ്രേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ചാടികൊണ്ട് ഒരു കൈ വായുവിൽ വീശിയുള്ള സെലിബ്രേഷൻ ഫുട്ബോൾ ലോകത്തിന് പുതിയ അനുഭവമല്ല. മറിച്ച് ഇതിഹാസതാരം ഡിയഗോ മറഡോണയുടെ സെലിബ്രേഷനായിരുന്നു അത്. ഇതിഹാസത്തിന് വേണ്ടിയുള്ള ഒരു ട്രിബൂട്ട് എന്നോണമാണ് മെസ്സി ആ സെലിബ്രേഷൻ നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
#CopaAméricaEnTyCSports Messi, golazo y festejo maradoniano en Argentina – Chile ⚽
— TyC Sports (@TyCSports) June 14, 2021
La Pulga marcó el camino del equipo de Scaloni con un golazo de tiro libre en Río de Janeiro y una celebración para nostálgicos. Repasá su partido.https://t.co/KUexPk4gRj
1986-ലെ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിലായിരുന്നു ആ ഗോളും സെലിബ്രേഷനും പിറന്നത്.ഇംഗ്ലണ്ടിനെതിരെ കൈ കൊണ്ട് ഗോൾ നേടിയ ശേഷമാണ് ചാടികൊണ്ട് വായുവിൽ കൈ വീശിയുള്ള സെലിബ്രേഷൻ മറഡോണ നടത്തിയിരുന്നത്. ദൈവത്തിന്റെ കൈ എന്ന രൂപത്തിൽ ആ ഗോൾ ഓർമ്മിക്കപ്പെടുമ്പോഴെല്ലാം ഈ സെലിബ്രേഷനും ഓർമിക്കപ്പെടാറുണ്ട്. അതിനോട് സമാനമായ സെലിബ്രേഷനാണ് മെസ്സി ഇന്നലെ നടത്തിയത്. അത് യാദൃശ്ചികതയാണോ അതോ മനഃപൂർവമാണോ എന്നുള്ളതും ഇപ്പോൾ ചർച്ചാവിഷയമാണ്. മുമ്പ് ബാഴ്‌സക്ക് വേണ്ടി ഗോൾ നേടിയ സമയത്ത് മെസ്സി മറഡോണക്ക് ആദരമർപ്പിച്ചിരുന്നു.
🔟🇦🇷🗣️ Leo Messi metió un golazo de tiro libre ante Chile y su celebración fue casi idéntica a la de Maradona tras su tanto con la mano a los ingleses… ¿Nuevo homenaje? https://t.co/tBrzEMUS8K
— Diario Olé (@DiarioOle) June 15, 2021