ക്രിസ്റ്റ്യാനോയെ മറികടന്നു, റെക്കോർഡുകൾ വാരിക്കൂട്ടി മെസ്സിയുടെ മഴവിൽ ഗോൾ!

ഇന്നലെ നടന്ന ചിലിക്കെതിരെയുള്ള മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല. ഇത്‌ തുടർച്ചയായ രണ്ടാം തവണയാണ് അർജന്റീന ചിലിയോട് സമനില വഴങ്ങുന്നത്. ഈ മത്സരത്തിൽ അർജന്റീനയുടെ ഗോൾ നേടികൊടുത്തത് ലയണൽ മെസ്സിയായിരുന്നു. മത്സരത്തിന്റെ 33-ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെയാണ് മെസ്സി തന്റെ ഗോൾ കണ്ടെത്തിയത്. താരത്തിന്റെ ഫ്രീകിക്ക് ബ്രാവോക്ക് തടയാൻ കഴിയാതെ പോവുകയായിരുന്നു.

അർജന്റീനക്ക് വേണ്ടി മെസ്സി ഒരു ഡയറക്ട് ഫ്രീകിക്ക് ഗോൾ നേടുന്നത് 1672 ദിവസങ്ങൾക്ക് ശേഷമാണ്.2016 നവംബർ 15 കൊളംബിയക്കെതിരെയായിരുന്നു ഇതിന് മുമ്പ് മെസ്സി ഫ്രീകിക്ക് ഗോൾ നേടിയത്.

ഈ ഫ്രീകിക്ക് ഗോളോട് കൂടി ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ മെസ്സിക്ക് സാധിച്ചു. ഇന്നലെ നേടിയ ഗോൾ മെസ്സിയുടെ കരിയറിലെ 57-ആം ഫ്രീകിക്ക് ഗോളായിരുന്നു. ക്രിസ്റ്റ്യാനോ ഇതുവരെ 56 ഗോളുകളാണ് നേടിയിട്ടുള്ളത്.(മറ്റൊരു കണക്ക് കൂടി ഇക്കാര്യ ത്തിൽ നിലനിൽക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ 57 ഫ്രീകിക്ക് ഗോളുകൾ നേടിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. അതായത് താരത്തിന്റെ ഒരു ഗോൾ ബോക്സിനകത്ത് നിന്നാണ് പിറന്നിട്ടുള്ളത്. അത്കൊണ്ട് തന്നെ ചിലർ അതിനെ പരിഗണിക്കുമ്പോൾ മറ്റു ചിലർ അതിനെ പരിഗണിക്കുന്നില്ല. അത്കൊണ്ടാണ് ഇത്തരമൊരു കൺഫ്യൂഷൻ നിലനിൽക്കുന്നത് )

മറ്റൊരു റെക്കോർഡ് അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കോപ്പ അമേരിക്കയിൽ പങ്കെടുത്തു എന്നുള്ളതാണ്. ഇത്‌ മെസ്സിയുടെ ആറാം കോപ്പയാണ്.മുമ്പ് ആറ് തവണ കോപ്പയിൽ അർജന്റീനക്ക് വേണ്ടി ബൂട്ടണിഞ്ഞ അമേരിക്കോ ടെസോറിറെയുടെ റെക്കോർഡിനൊപ്പമാണ് മെസ്സി എത്തിയിരിക്കുന്നത്.2007,2011,2015,2016,2019,2021 എന്നീ കോപ്പകളിലാണ് മെസ്സി അർജന്റീനക്ക് വേണ്ടി പങ്കെടുത്തിട്ടുള്ളത്.

മറ്റൊരു റെക്കോർഡ് എന്നുള്ളത് ഒഫീഷ്യൽ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാവാൻ മെസ്സിക്ക് കഴിഞ്ഞു എന്നുള്ളതാണ്.38 ഗോളുകൾ ഉള്ള ബാറ്റിസ്റ്റൂട്ടയെയാണ് മെസ്സി മറികടന്നത്.39 ഗോളുകൾ സൗഹൃദമത്സരത്തിൽ അല്ലാതെ മെസ്സി നേടിയിട്ടുണ്ട്.10 കോപ്പ അമേരിക്ക ഗോളുകൾ, 6 വേൾഡ് കപ്പ് ഗോളുകൾ,23 പ്ലേ ഓഫ് ഗോളുകൾ എന്നിവയാണ് ഇവ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!