അതിവേഗം കുതിച്ച് ക്രിസ്റ്റ്യാനോ, ഭീഷണിയായി മെസ്സി!

ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പോർച്ചുഗല്ലിന്റെ വിജയശിൽപ്പി.ഇതോട് കൂടി പോർച്ചുഗല്ലിന് വേണ്ടി 117 ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് സാധിച്ചിരുന്നു.

അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി 5 ഗോളുകൾ കരസ്ഥമാക്കിയിരുന്നു. മെസ്സിയുടെ ഈയൊരു തകർപ്പൻ പ്രകടനത്തിന്റെ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി അർജന്റീനക്ക് വേണ്ടിയുള്ള തന്റെ ഗോൾ നേട്ടം 86 ആയി ഉയർത്താൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.താരത്തിന്റെ സമ്പാദ്യം ഇപ്പോൾ 117 ഗോളുകളായിട്ടുണ്ട്. എന്നാൽ സജീവ ഫുട്ബോളിൽ റൊണാൾഡോക്ക് ഭീഷണി ഉയർത്തുന്ന ഏക താരം ലയണൽ മെസ്സിയാണ്.86 ഗോളുകൾ നേടിയ മെസ്സി നിലവിൽ നാലാം സ്ഥാനത്താണ്.എന്നാൽ ആക്റ്റീവ് ആയിട്ടുള്ള താരങ്ങളിൽ റൊണാൾഡോ ഒന്നാമതും മെസ്സി രണ്ടാമതുമാണ്.

കഴിഞ്ഞ ദിവസം അഞ്ച് ഗോളുകൾ നേടിയതോടെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇതിഹാസമായ പുഷ്കാസിനെ മറികടന്നു കൊണ്ടാണ് മെസ്സി നാലാം സ്ഥാനം കരസ്ഥമാക്കിയത്.

ഏതായാലും ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അഞ്ച് താരങ്ങളെ താഴെ നൽകുന്നു.

1- Cristiano Ronaldo (Portugal): 117 goals in 188 games

2- Ali Daei (Iran): 109 in 149

3 – Mokhtar Dahari (Malaysia) 89 in 143

4 – LIONEL MESSI (ARGENTINA) 86 in 163

5- Ferenc Puskás (Hungary) 84 in 89

ആകെ കളിച്ച 188 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 117 ഗോളുകൾ നേടിയിട്ടുള്ളത്. അതേസമയം 163 മത്സരങ്ങളിൽ നിന്നാണ് 86 ഗോളുകൾ മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *