ഡി മരിയയുടെ ഗോളിൽ ഉറുഗ്വയെയും കീഴടക്കി അർജന്റീന!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനക്ക്‌ വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് ഉറുഗ്വയുടെ മൈതാനത്ത് വിജയം നേടാൻ അർജന്റീനയെ സഹായിച്ചത്.12 വർഷത്തിന് ശേഷം ഇതാദ്യമായാണ് അർജന്റീന ഉറുഗ്വയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തുന്നത്.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന.12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അർജന്റീനക്കുള്ളത്.

സൂപ്പർ താരം ലയണൽ മെസ്സിയെ ആദ്യഇലവനിൽ സ്കലോണി ഉൾപ്പെടുത്തിയിരുന്നില്ല.ഡി മരിയ, ലൗറ്ററോ, ഡിബാല എന്നിവരായിരുന്നു മുന്നേറ്റനിരയിൽ.മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് ഡി മരിയ ഗോൾ നേടുന്നത്. ഡിബാലയുടെ പാസ് സ്വീകരിച്ച താരം സുന്ദരമായ ഒരു ഷോട്ടിലൂടെയാണ് ഗോൾ നേടിയത്.ഈ ഗോളിലാണ് അർജന്റീന ജയം പിടിച്ചെടുത്തത്. ഉറുഗ്വ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടെങ്കിലും റൊമേറോയും എമിലിയാനോയുമൊക്കെ അർജന്റീനയുടെ രക്ഷകരാവുകയായിരുന്നു.76-ആം മിനുട്ടിൽ മെസ്സി ഇറങ്ങിയെങ്കിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!