ഗോൾവേട്ട തുടർന്ന് ഹാരി കെയ്ൻ, ക്ലബ്ബിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി!

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്ക് സമനില വഴങ്ങിയിരുന്നു.ആർബി ലീപ്സിഗായിരുന്നു ബയേണി
നെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ബയേൺ പിന്തള്ളപ്പെടുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിലും സൂപ്പർ താരം ഹാരി കെയ്ൻ ഗോൾ നേടിയിട്ടുണ്ട്. ഇതോടെ ജർമൻ ലീഗിൽ ആകെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ ഇതിന് മുന്നേ തന്നെ അദ്ദേഹം രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.ബയേണിനൊപ്പം ബുണ്ടസ് ലിഗയിൽ 5 മത്സരങ്ങൾ പൂർത്തിയാക്കിയ വേളയിലായിരുന്നു റെക്കോർഡുകൾ സ്വന്തമാക്കിയത്.

ബയേണിന്റെ ചരിത്രത്തിൽ ആദ്യത്തെ അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ താരം എന്ന റെക്കോർഡാണ് കെയ്ൻ സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല അഞ്ചുമത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി 10 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.ബയേണിന്റെ ചരിത്രത്തിൽ ആദ്യത്തെ അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും കെയ്ൻ തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കെയ്ൻ ടോട്ടൻഹാമിൽ നിന്നും ബയേണിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ഈ ജർമൻ ക്ലബ്ബിന് വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡാനിഷ് ക്ലബ്ബായ കോപ്പൻഹേഗനെയാണ് അവർ നേരിടുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!