സാംബ ഗോൾഡ് അവാർഡ്, നെയ്മറടക്കം പ്രധാനപ്പെട്ടവർ ലിസ്റ്റിൽ!

2008 ലായിരുന്നു സാംബഫൂട്ട് ഓർഗനൈസേഷൻ സാംബ ഗോൾഡ് അവാർഡ് നൽകാൻ ആരംഭിച്ചിരുന്നത്.അതായത് വിദേശത്ത് കളിക്കുന്ന ഏറ്റവും മികച്ച ബ്രസീലിയൻ താരത്തിനാണ് ഓരോ വർഷവും ഈ അവാർഡ് ലഭിക്കുക. സൂപ്പർ താരം നെയ്മർ ജൂനിയർ ആണ് ഈ അവാർഡ് ഏറ്റവും കൂടുതൽ തവണ കരസ്ഥമാക്കിയിട്ടുള്ളത്. അഞ്ച് തവണയാണ് നെയ്മർ ഈ പുരസ്കാരം ചൂടിയിട്ടുള്ളത്.

ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും മികച്ച ബ്രസീലിയൻ താരത്തെ കണ്ടെത്താനുള്ള സാംബ ഗോൾഡ് അവാർഡിന്റെ 20 അംഗ ലിസ്റ്റ് സാംബ ഫൂട്ട് പുറത്തു വിട്ടിട്ടുണ്ട്. നെയ്മർ അടക്കമുള്ള പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. വരുന്ന ജനുവരിക്ക് ശേഷമാണ് 2022-ലെ ഏറ്റവും മികച്ച ബ്രസീലിയൻ താരത്തെ ഇവർ തിരഞ്ഞെടുക്കുക.

ജനുവരി മൂന്നാം തീയതി മുതൽ ജനുവരി 31-ആം തീയതി വരെയാണ് ഇതിന്റെ വോട്ടെടുപ്പ് കാലാവധി. ഒരു പ്രത്യേക ജൂറിയാണ് ഈ വോട്ടെടുപ്പിൽ പങ്കെടുക്കുക.താരങ്ങളുടെ ഈ വർഷത്തെ പ്രകടനമാണ് ഇതിന് അടിസ്ഥാനമാവുക. ഏതായാലും ഇത്തവണത്തെ സാംബ ഗോൾഡ് അവാർഡ് ആർക്കായിരിക്കും എന്നുള്ളത് കാത്തിരുന്നു കാണാം. നിലവിലെ ചാമ്പ്യനായ നെയ്മർ തന്നെ സ്വന്തമാക്കുമോ അതോ വിനീഷ്യസിനെ പോലെയുള്ള താരങ്ങൾ മുന്നോട്ടുവരുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. 20 അംഗ ലിസ്റ്റ് താഴെ നൽകുന്നു.

Alisson (Liverpool/ANG)
Antony (Manchester United/ANG)
Bremer (Juventus/ITA)
Bruno Guimarães (Newcastle/ITA)
Casemiro (Manchester United/ANG)
Danilo (Juventus/ITA)
Eder Militão (Real Madrid/ESP)
Ederson (Manchester Fabinho
(Liverpool)
Gabriel Jesus (Arsenal)
Gabriel Martinelli (Arsenal)
Lucas Paqueta (West Ham)
Marquinhos( Paris Saint-Germain)
Neymar Jr (PSG)
Philippe Coutinho (Aston Villa)
Raphinha (Barcelona/ESP)
Richarlison (Tottenham/ ESP)
Rodrygo (Real Madrid/ESP)
Thiago Silva (Chelsea/ESP)
Vinicius Jr. (Real Madrid/ESP)

Leave a Reply

Your email address will not be published. Required fields are marked *