ബുദ്ധിമുട്ടേറിയ മത്സരം, കുഴപ്പമുണ്ടായിരുന്നുവെങ്കിൽ ഞാൻ കളിക്കുമായിരുന്നില്ല : മെസ്സി!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയും ബ്രസീലും സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ സാധിച്ചിരുന്നില്ല. സമനില വഴങ്ങിയെങ്കിലും അർജന്റീന ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഈ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ബ്രസീലിനെതിരെയുള്ള മത്സരം എപ്പോഴും ബുദ്ധിമുട്ടുള്ളതായിരിക്കുമെന്നാണ് മെസ്സി അറിയിച്ചിട്ടുള്ളത്. കൂടാതെ ഫിറ്റ്നസിന്റെ കാര്യത്തിൽ തനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും കുഴപ്പമുണ്ടായിരുന്നുവെങ്കിൽ ബ്രസീലിനെതിരെ താൻ കളിക്കുമായിരുന്നില്ല എന്നുമാണ് മെസ്സി അറിയിച്ചിട്ടുള്ളത്.

” ബ്രസീലിനെതിരെയുള്ള മത്സരം എപ്പോഴും ബുദ്ധിമുട്ട് ഉള്ളതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ബുദ്ധിമുട്ടേറിയ ഒരു മത്സരം തന്നെയായിരുന്നു ഇത്.പക്ഷേ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ടീം മികച്ച രൂപത്തിൽ മുന്നോട്ട് പോവുന്നു എന്നുള്ളതാണ്.ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല.കൂടാതെ വളർച്ച തുടരുകയുമാണ്.ഫിറ്റ്നസിന്റെ കാര്യത്തിൽ എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് കുഴപ്പമുണ്ടായിരുന്നുവെങ്കിൽ ഞാൻ കളിക്കുമായിരുന്നില്ല.ഇത്തരത്തിലുള്ള ഒരു മത്സരം കളിക്കുക എന്നുള്ളത് ഈസിയായ ഒരു കാര്യമല്ല.പക്ഷേ ഭാഗ്യവശാൽ ഞാൻ പതിയെ പതിയെ എന്റെ പേസ് വീണ്ടെടുക്കുകയാണ്.ഈ വർഷം നല്ല രൂപത്തിൽ ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!