വേൾഡ് കപ്പിന് മുന്നേ ഞാനത് പറഞ്ഞതാണ് : മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും ലെവന്റോസ്ക്കി!
ഖത്തർ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന സ്വന്തമാക്കിയിട്ട് ഇപ്പോൾ ഒരാഴ്ച പൂർത്തിയാവുകയാണ്. ഫ്രാൻസിനായിരുന്നു അർജന്റീനക്ക് മുന്നിൽ കാലിടറിയത്. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ പോളിഷ് സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കി മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം അർജന്റീന നേടാൻ സാധ്യതയുണ്ട് എന്നുള്ളത് വേൾഡ് കപ്പിന് മുന്നേ താൻ പറഞ്ഞിരുന്നുവെന്നും ലയണൽ മെസ്സിയാണ് ലോകത്ത് ഏറ്റവും മികച്ച താരം എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lewandowski: “Messi has now achieved everything in football, he is the best in the world. I can only imagine what winning the World Cup means to him and Argentina. Everyone saw his performance in the tournament, it's very difficult to play against him, he's a champion.” pic.twitter.com/Ad7Y8yhGYP
— Leo Messi 🔟 (@WeAreMessi) December 24, 2022
” വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് ലയണൽ മെസ്സിയുടെ വലിയ ഒരു സ്വപ്നമായിരുന്നു.ഇപ്പോൾ ലോക ഫുട്ബോളിലെ എല്ലാ മെസ്സി സ്വന്തമാക്കി കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ്. അദ്ദേഹത്തിന് എതിരെ കളിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം അർഹിച്ച കിരീടം തന്നെയാണ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്. വേൾഡ് കപ്പിന് മുന്നേ തന്നെ അർജന്റീനക്ക് ഞാൻ കിരീട സാധ്യതകൾ കൽപ്പിച്ചിരുന്നു.സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ പോലും അർജന്റീന ഫൈനലിൽ എത്തുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല ” ലെവന്റോസ്‌ക്കി പറഞ്ഞു.
വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയും പോളണ്ടും മുഖാമുഖം വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്.