മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സയാണ്, എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതിനെ ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു: ജോയൻ ലാപോർട്ട!

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി ഇപ്പോൾ എത്തിനിൽക്കുന്നത് ഏറ്റവും ഉയരത്തിലാണ്. മെസ്സിയുടെ മികവിനെ ഫുട്ബോൾ ലോകം ഇപ്പോൾ ഒന്നടങ്കം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സാധ്യമായ എല്ലാ നേട്ടങ്ങളും ഇപ്പോൾ 35 ആം വയസ്സിൽ തന്നെ മെസ്സി സ്വന്തമാക്കി കഴിഞ്ഞു.

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മെസ്സിക്ക് അഭിനന്ദനപ്രവാഹമാണ്. എഫ്സി ബാഴ്സലോണയുടെ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സയാണ് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. മെസ്സിയെ തിരികെ എത്തിക്കാനുള്ള തുടരുമെന്നുള്ള സൂചനയും അദ്ദേഹം നൽകി കഴിഞ്ഞിട്ടുണ്ട്.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ഇപ്പോൾ ഒരു പിഎസ്ജി താരമാണ്.അദ്ദേഹത്തിന് അവരുമായി കരാർ ഉണ്ട്.മെസ്സി ഇപ്പോൾ ഒരു വേൾഡ് കപ്പ് കിരീടം നേടി, അക്കാര്യത്തിൽ ബാഴ്സ ആരാധകർ എല്ലാവരും സന്തോഷവാന്മാരാണ്. മെസ്സിയുടെ കാര്യത്തിൽ ബാഴ്സ ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്.മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സയുണ്ട്. അദ്ദേഹത്തെ എന്നെങ്കിലും ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് ബാഴ്സ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ടെങ്കിലും അതൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല. നിലവിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *