മെസ്സിയുടെയും ഡി മരിയയുടെയും നമ്പർ വൺ ആരാധകനാണ് ഞാൻ : അർജന്റൈൻ താരം പലാസിയോസ്!

ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശംസിക്കേണ്ട രണ്ടു താരങ്ങളാണ് ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും. രണ്ടുപേരും മികച്ച പ്രകടനമായിരുന്നു വേൾഡ് കപ്പിൽ പുറത്തെടുത്തിരുന്നത്. ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡി മരിയ ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.

വേൾഡ് കപ്പ് നേടിയ അർജന്റീന ദേശീയ ടീമിന്റെ ഭാഗമാവാൻ ബയേർ ലെവർകൂസന്റെ മധ്യനിരതാരമായ എക്സ്‌ക്കിയെൽ പലാസിയോസിന് സാധിച്ചിരുന്നു. ഇപ്പോൾ ഈ കിരീടനേട്ടത്തെക്കുറിച്ചും ലയണൽ മെസ്സി,ഡി മരിയ എന്നിവരെക്കുറിച്ചും പലാസിയോസ് സംസാരിച്ചിട്ടുണ്ട്. മെസ്സിയുടെയും ഡി മരിയയുടെയും നമ്പർവൺ ഫാനാണ് താൻ എന്നാണ് പലാസിയോസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് എന്റെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കാരമായിട്ടുള്ളത്.ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ എന്നിവരെ പോലെയുള്ള താരങ്ങളോടൊപ്പം കളിക്കുക എന്നുള്ളത് തന്നെ അഭിമാനവും സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ്. അവരുടെ മികച്ച പ്രകടനം കൊണ്ടു മാത്രമല്ല, മറിച്ച് മികച്ച സ്വഭാവം കൊണ്ടുമാണ് അവർ ഇത്രയും വലിയ ഉയരത്തിൽ എത്തിനിൽക്കുന്നത്. ടീമിനോടുള്ള ആത്മാർത്ഥതയും കളിയോടുള്ള അഭിനിവേശവും അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. മെസ്സിയുടെയും ഡി മരിയയുടെയും നമ്പർ വൺ ആരാധകനാണ് ഞാൻ ” ഇതാണ് പലാസിയോസ് പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിട്ടുള്ള താരം കൂടിയാണ് പലാസിയോസ്‌. 2018 മുതൽ അർജന്റീനക്ക് വേണ്ടി കളിച്ചു തുടങ്ങിയ ഇദ്ദേഹം ആകെ 23 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *