മെസ്സിക്ക് മുന്നേ പെലെ ഏഴ് ബാലൺഡി’ഓറുകൾ അർഹിച്ചിരുന്നു,വെളിപ്പെടുത്തിയത് ഫ്രാൻസ് ഫുട്ബോൾ തന്നെ.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് പെലെ വാഴ്ത്തപ്പെടുന്നത്. ഫുട്ബോൾ ചരിത്രത്തിൽ മൂന്ന് വേൾഡ് കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരമാണ് പെലെ. മാത്രമല്ല വേൾഡ് കപ്പിലെ ഒരുപാട് റെക്കോർഡുകൾ തന്റെ പേരിലാക്കാനും പെലെക്ക് സാധിച്ചിട്ടുണ്ട്.

പക്ഷേ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഒരുതവണ പോലും നേടാൻ യഥാർത്ഥത്തിൽ പെലെക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം വളരെ വ്യക്തമാണ്.1956 ലാണ് ആദ്യമായി ബാലൺഡി’ഓർ പുരസ്കാരം സമ്മാനിക്കുന്നത്. ഈ വർഷം തന്നെയാണ് പതിനാറ് വയസ്സ് മാത്രമുള്ള പെലെ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നതും.

എന്നാൽ അന്ന് ബാലൺഡി’ഓർ പുരസ്കാരം യൂറോപ്പ്യൻ താരങ്ങൾക്ക് മാത്രമായിരുന്നു നൽകിയിരുന്നത്. ലാറ്റിനമേരിക്കൻ താരങ്ങളെ അവർ പരിഗണിച്ചിരുന്നില്ല.ഇതുകൊണ്ടൊക്കെയാണ് ബാലൺഡി’ഓർ പുരസ്കാരം ഇതുവരെ പെലെക്ക് നേടാൻ സാധിക്കാതെ പോയിരുന്നത്.

1995 മുതലാണ് യൂറോപ്യന്മാർ അല്ലാത്ത താരങ്ങളെ കൂടി ഫ്രാൻസ് ഫുട്ബോൾ പരിഗണിച്ച് തുടങ്ങിയത്. അതേസമയം 2013-ൽ പെലെക്ക് ആദരപൂർവ്വമുള്ള ഒരു ഗോൾഡൻ ബോൾ പുരസ്കാരം സമ്മാനിച്ചിരുന്നു.

അതിനേക്കാൾ ഉപരി 2015 ഒക്ടോബറിൽ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പെലെ നേടിയെക്കാവുന്ന ബാലൺഡി’ഓർ പുരസ്കാരം കൊണ്ട് ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം അൺഒഫീഷ്യലായി കൊണ്ട് ഏഴ് ബാലൺഡി’ഓർ പുരസ്കാരങ്ങൾ പെലെക്കുണ്ട്. അതായത് ഏഴ് പുരസ്കാരങ്ങൾ അദ്ദേഹം അർഹിച്ചിരുന്നു എന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അറിയിച്ചിരുന്നത്.1958, 1959, 1960, 1961, 1963, 1964, 1970 എന്നീ വർഷങ്ങളിൽ ആയിരുന്നു ഈ ബ്രസീലിയൻ ഇതിഹാസം ബാലൺഡി’ഓറിന് അർഹനായിരുന്നത്. അന്ന് ലാറ്റിനമേരിക്കൻ താരങ്ങൾക്ക് ഈ പുരസ്കാരം സമ്മാനിക്കുമായിരുന്നുവെങ്കിൽ മെസ്സിക്കൊപ്പം റെക്കോർഡ് പങ്കിടാൻ പെലെ ഉണ്ടാവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *