തന്റെ ഏറ്റവും വലിയ സ്വപ്നമെന്ത്? മെസ്സി വെളിപ്പെടുത്തുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഇന്ന് കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30-നാണ് മത്സരം അരങ്ങേറുക. കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീന സമനില വഴങ്ങിയിരുന്നു. അത്കൊണ്ട് തന്നെ ഈ ക്ഷീണമെല്ലാം തീർക്കാൻ അർജന്റീനക്ക് ഒരു ജയം ആവിശ്യമാണ്. ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു പങ്കെടുത്തിരുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം അർജന്റീനക്കൊപ്പമുള്ള ഒരു കിരീടമാണെന്നാണ് മെസ്സി ആരാധകരെ അറിയിച്ചത്. അതിന് വേണ്ടി കഴിയാവുന്നത്ര കാലം താൻ പോരാടുമെന്നും മെസ്സി ആരാധകരെ അറിയിച്ചു.

” ഞാൻ എപ്പോഴും അർജന്റീനക്കൊപ്പമുണ്ടാവും. എന്റെ കഴിവിന്റെ പരമാവധിയുള്ള പ്രകടനം ഞാൻ പുറത്തെടുക്കുകയും ചെയ്യും.എന്റെ ഏറ്റവും വലിയ സ്വപ്നം എന്നുള്ളത് അർജന്റീനക്കൊപ്പം ഒരു കിരീടം നേടുക എന്നുള്ളതാണ്.ഞാൻ ഒരുപാട് തവണ അതിന്റെ തൊട്ടരികിലെത്തിയതാണ്. നിർഭാഗ്യവശാൽ എനിക്കത് നേടാൻ സാധിച്ചില്ല.എനിക്ക് കഴിയുന്ന കാലമത്രയും ഞാൻ അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കും.ഈ ഗ്രൂപ്പിന് വേണ്ടി എനിക്ക് കോൺട്രിബൂട്ട് ചെയ്യാൻ കഴിയുമെന്ന് പരിശീലകൻ പറയുന്ന കാലത്തോളം ഞാൻ ഇവിടെ ഉണ്ടാവും.ആ സ്വപ്നവുമായി ഞാൻ പോരാടും.ക്ലബ്ബിനൊപ്പവും വ്യക്തിഗതമായും എല്ലാം നേടാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.പക്ഷേ അർജന്റീനക്കൊപ്പം കൂടി ഒരു കിരീടം ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!