ഏറ്റവും വെറുക്കപ്പെട്ടവൻ : എമി മാർട്ടിനസിനെതിരെ ആഞ്ഞടിച്ച് മുൻ ഫ്രഞ്ച് താരം!
ഈ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള വ്യക്തിയാണ് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലോവ് പുരസ്കാരം താരമായിരുന്നു സ്വന്തമാക്കിയിരുന്നത്.എന്നാൽ കിലിയൻ എംബപ്പേയെ താരം അപമാനിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് വലിയ വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് അരങ്ങേറുന്നുണ്ട്.ഡ്രസിങ് റൂമിൽ എംബപ്പേക്ക് വേണ്ടി ഒരു മിനുട്ട് മൗനമാചരിക്കൂ എന്ന് പാടിയത് എമി മാർട്ടിനസായിരുന്നു.
മാത്രമല്ല ഓപ്പൺ ബസ് പരേഡിനെ എംബപ്പേയുടെ മുഖം പതിച്ച പാവയുമായി എമി മാർട്ടിനസ് സെലിബ്രേഷൻ നടത്തിയത് വലിയ വിവാദമായിരുന്നു.എംബപ്പേയുടെ സഹതാരമായ ലയണൽ മെസ്സി തൊട്ടരികിൽ നിൽക്കുന്ന സമയത്താണ് എമി ഇത്തരത്തിലുള്ള ഒരു പ്രവർത്തി നടത്തിയത് എന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഫ്രഞ്ച് മാധ്യമങ്ങൾ അടക്കമുള്ളവർ ഈ വിഷയത്തിൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
Adil Rami en story Instagram. pic.twitter.com/JIGhZO4rpC
— Instant Foot ⚽️ (@lnstantFoot) December 21, 2022
മുൻ ഫ്രഞ്ച് താരമായ ആദിൽ റെമി ഇപ്പോൾ എമി മാർട്ടിനെസിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.” ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ ” എന്നാണ് ഇപ്പോൾ എമിയെ കുറിച്ച് റെമി അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് 2018-ലെ വേൾഡ് ചാമ്പ്യൻ കൂടിയായ റെമി ഇക്കാര്യം കുറിച്ചിരിക്കുന്നത്. മാത്രമല്ല കിലിയൻ എംബപ്പേക്ക് ഇദ്ദേഹം തന്റെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
എമി മാർട്ടിനസിന്റെ പ്രവർത്തിക്കെതിരെ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. മാത്രമല്ല ഫ്രഞ്ച് സൂപ്പർതാരമായ കമവിങ്കയെ അഗ്വേറോ അധിക്ഷേപിച്ചതും ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്.അതേസമയം ഫ്രാൻസിലും ലയണൽ മെസ്സിക്കെതിരെ വലിയ അധിക്ഷേപങ്ങൾ നടന്നിരുന്നു.