എല്ലാം അർജന്റീനയിലുണ്ട്, മാർച്ചിൽ ബാഴ്സലോണയിലേക്ക് എത്തിക്കണം: മെസ്സി പറയുന്നു

സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമാണ് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ്.ആ വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു മെസ്സി വേൾഡ് കപ്പിൽ നടത്തിയിരുന്നത്.ഗോൾഡൻ ബോൾ പുരസ്കാരം രണ്ടാം തവണയും മെസ്സി കരസ്ഥമാക്കിയിരുന്നു.

വേൾഡ് കപ്പിലെ ഓരോ വസ്തുക്കളും മെസ്സിയെ സംബന്ധിച്ചിടത്തോളം ഓരോ മനോഹരമായ ഓർമ്മകളാണ്. ആ വസ്തുക്കൾ ഒക്കെ തന്നെയും അർജന്റീനയിലെ എസയ്സ ട്രെയിനിങ് സെന്ററിലാണ് ഉള്ളത്. അതെല്ലാം വരുന്ന മാർച്ച് മാസത്തിൽ ബാഴ്സലോണയിലെ തന്റെ വീട്ടിലേക്ക് എത്തിക്കണം എന്നുള്ള കാര്യം ഇപ്പോൾ മെസ്സി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഫൈനലിലെ എല്ലാ വസ്തുക്കളും ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഫൈനൽ മത്സരം കളിച്ച ബൂട്ടും ജേഴ്സിയും എന്റെ പക്കലുണ്ട്. അതെല്ലാം അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ആസ്ഥാനമായ എസയ്സ ക്യാമ്പിലാണ് ഉള്ളത്. വരുന്ന മാർച്ച് മാസത്തിൽ എന്റെ ബാഴ്സലോണയിലെ വീട്ടിലേക്ക് അത് കൊണ്ടുവരണം. അവിടെയാണ് ഞാൻ എന്റെ വസ്തുക്കളെല്ലാം സൂക്ഷിച്ചു വെക്കാറുള്ളത് “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

മാത്രമല്ല മറ്റൊരു കാര്യം കൂടി മെസ്സി കൂട്ടി ചേർത്തിട്ടുണ്ട്. അതായത് തന്റെ കരിയർ അവസാനിപ്പിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം പിന്നീട് ബാഴ്സലോണയിലെ വീട്ടിലായിരിക്കും താൻ ജീവിക്കുക എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ബാഴ്സലോണയാണ് തന്റെ വീടെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!