എമിലിയാനോ മാർട്ടിനെസ് വലകാക്കും, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ !

ഇന്നലെയാണ് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മുമ്പ് പ്രഖ്യാപിച്ച ലിസ്റ്റിൽ നിന്നും വിവിധ കാരണങ്ങൾ കൊണ്ട് ഏഴ് താരങ്ങളെ സ്കലോണി ഒഴിവാക്കിയിരുന്നു. തുടർന്ന് അഞ്ച് താരങ്ങളെ ടീമിലേക്ക് എടുക്കുകയും ചെയ്തു. അർജന്റൈൻ ക്ലബുകളായ റിവർ പ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ് എന്നീ ടീമുകളിൽ നിന്നാണ് സ്കലോണി ഈ അഞ്ച് താരങ്ങളെ കണ്ടെത്തിയത്. ഈ മാസം എട്ടാം തിയ്യതിയാണ് ഇക്വഡോറിനെതിരെയാണ് അർജന്റീന ആദ്യ മത്സരം കളിക്കുന്നത്. തുടർന്ന് നാല് ദിവസത്തിന് ശേഷം പതിമൂന്നാം തിയ്യതി ബൊളീവിയയെ അവരുടെ മൈതാനത്തും നേരിടും. ഇപ്പോഴിതാ സ്കലോണി ഒരു സാധ്യത ഇലവനെ കണ്ടെത്തിയിട്ടുണ്ട്. മുണ്ടോ ആൽബിസെലസ്റ്റയാണ് ഈ സാധ്യത ഇലവൻ പുറത്തു വിട്ടിരിക്കുന്നത്.

ടീമിൽ കളിക്കേണ്ട പത്ത് താരങ്ങളെ സ്കലോണി കണ്ടു വെച്ചിട്ടുണ്ട് എന്നാണ് ഇവരുടെ റിപ്പോർട്ട്‌ പറയുന്നത്. പിന്നീട് ഉള്ളത് പൌലോ ദിബാല, മാർക്കോസ് അക്യുന എന്നിവരിൽ ആരെ തിരഞ്ഞെടുക്കും എന്നാണ് സ്കലോണിയെ അലട്ടുന്നത്. ദിബാലയുടെ ഫിറ്റ്നസ് പ്രശ്നമാണ് സ്കലോണിയെ തീരുമാനമെടുക്കുന്നതിൽ നിന്നും ശങ്കിച്ചു നിർത്തുന്നത്.

ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസിനെയാണ് സ്കലോണി ഉദ്ദേശിച്ചിരിക്കുന്നത്. പ്രതിരോധനിരയിൽ ഗോൺസാലോ മോണ്ടിയേൽ, ലുക്കാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ഓട്ടമെന്റി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല.

ഇനി മധ്യനിരയിൽ രണ്ട് പേർ ഉറപ്പായി കഴിഞ്ഞു. ലിയാൻഡ്രോ പരേഡസും റോഡ്രിഗോ ഡി പോളുമാണ് മിഡ്‌ഫീൽഡിൽ കളി മെനയുക. തുടർന്ന് മുന്നേറ്റനിരയിൽ ലയണൽ മെസ്സി, ലൗറ്ററോ മാർട്ടിനെസ്, ലുക്കാസ് ഒകമ്പസ് എന്നിവരാണ് കളിക്കുക.

ഇനി പൌലോ ദിബാലയാണ് വരുന്നതെങ്കിൽ ഒകമ്പസ് മധ്യനിരയിൽ കളിക്കും. ദിബാല-മെസ്സി -ലൗറ്ററോ സഖ്യം ആയിരിക്കും മുന്നേറ്റനിരയിൽ. മറിച്ച് മാർക്കോസ് അക്യുനയാണ് വരുന്നതെങ്കിൽ ഒകമ്പസ് മുന്നേറ്റനിരയിൽ തന്നെ കളിക്കും. അക്യുന മധ്യനിരയിലും കളിക്കും. ഇതാണ് നിലവിൽ സ്കലോണിയുടെ പദ്ധതി.

സാധ്യത ടീം : Emiliano Martínez; Gonzalo Montiel, Lucas Martínez Quarta, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Leandro Paredes, Lucas Ocampos; Lionel Messi and Lautaro Martínez.

Leave a Reply

Your email address will not be published. Required fields are marked *