എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല: ലോക ചാമ്പ്യനായതിന് പിന്നാലെ മെസ്സിയുടെ വൈകാരികമായ സന്ദേശം.
അങ്ങനെ ലയണൽ മെസ്സി സമ്പൂർണ്ണനായിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിൽ ഇനി ഒന്നും തന്നെ മെസ്സിക്ക് തെളിയിക്കാനില്ല.സാധ്യമായതെല്ലാം തന്നെ കൈപ്പിടിൽ ഒതുക്കി കൊണ്ടാണ് ലയണൽ മെസ്സി ഇപ്പോൾ ഫുട്ബോളിന്റെ നെറുകയിൽ അഭിരമിച്ചിരിക്കുന്നത്.ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയതോടുകൂടിയാണ് ലയണൽ മെസ്സിയും അർജന്റീനയും കിരീടം നേടിയിട്ടുള്ളത്.
ഈ കിരീട ധാരണത്തിനു ശേഷം ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കിരീടവുമായി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് മെസ്സി ക്യാപ്ഷനായി കൊണ്ട് കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
LIONEL MESSI HAS COMPLETED FOOTBALL 🐐 pic.twitter.com/IvDeNtckee
— B/R Football (@brfootball) December 18, 2022
” ലോക ചാമ്പ്യന്മാരായിരിക്കുന്നു..ഞാൻ ഒരുപാട് തവണ ആഗ്രഹിച്ച കാര്യം..ഒരുപാട് തവണ സ്വപ്നം കണ്ട കാര്യം..അത് ഇപ്പോൾ യാഥാർത്ഥ്യമായി എന്നെനിക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല..ഞങ്ങളെ പിന്തുണയ്ക്കുകയും ഞങ്ങളെ വിശ്വസിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി..എന്റെ കുടുംബത്തിനും നന്ദി.. ഞങ്ങളുടെ ലക്ഷ്യം സാധ്യമാക്കാൻ ഞങ്ങൾ പ്രാപ്തരാണ് എന്നുള്ളത് ഒരിക്കൽ കൂടി ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു. ഈ ഗ്രൂപ്പിന്റെ മെറിറ്റ് എന്നുള്ളത് എല്ലാവരും ഒറ്റക്കെട്ടായി പോരാടി എന്നുള്ളതാണ്..ഒരേ സ്വപ്നത്തിന് വേണ്ടി എല്ലാവരും ഒരേ മനസ്സോടുകൂടി പോരാടി.. ഞങ്ങൾ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു..” ഇതാണ് ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്.
ലയണൽ മെസ്സി തന്നെയാണ് ഈ വേൾഡ് കപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ബാക്കിയുള്ള എല്ലാ താരങ്ങളും ജീവൻ കൊടുത്തും ഈ കിരീടത്തിന് വേണ്ടി പോരാടി..അതിന്റെ ഫലമാണ് അർജന്റീന ഇപ്പോൾ ഈ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.