മൊറാറ്റ അടുത്ത മത്സരത്തിൽ ഹാട്രിക് നേടി വായടപ്പിക്കും : ലപോർട്ടെ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ സ്വീഡനോട്‌ സമനില വഴങ്ങാനായിരുന്നു സ്പെയിനിന്റെ വിധി. മത്സരത്തിൽ മിന്നും പ്രകടനം നടത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് സ്പെയിനിന് തിരിച്ചടിയായത്. സ്പെയിൻ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ ഒട്ടനവധി അവസരങ്ങൾ പാഴാക്കിയിരുന്നു. ഒരു സുവർണ്ണാവസരം പാഴാക്കിയപ്പോൾ സ്വന്തം കാണികൾ തന്നെ അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരം അയ്മെറിക് ലപോർട്ടെ. മൊറാറ്റ അടുത്ത മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ട് വിമർശകരുടെ വായടപ്പിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് ആശങ്കയില്ലെന്നും ഇത്പോലെയുള്ള മത്സരം ഇനിയുണ്ടാകില്ലെന്നും ലപോർട്ടെ അറിയിച്ചു.

” കൂവി വിളിക്കുക എന്നുള്ളത് പുതിയ കാര്യമൊന്നുമല്ല.അൽവാരോയെ പോലെയൊരു സ്‌ട്രൈക്കറെ സംശയിക്കേണ്ട ഒരാവിശ്യവുമില്ല. അദ്ദേഹം അത്‌ തെളിയിച്ചതാണ്.ഇന്ന് അദ്ദേഹത്തിന് തിളങ്ങാനായില്ല എന്നുള്ളത് സത്യമാണ്.പക്ഷേ അടുത്ത മത്സരത്തിൽ അദ്ദേഹം ഹാട്രിക് നേടി ആളുകളുടെ വായടപ്പിക്കും.ഇന്ന് ഞങ്ങൾക്ക് ഗോൾ നേടാനായില്ല. പക്ഷേ ഞങ്ങൾ ഇനിയുള്ള മത്സരങ്ങളിൽ നിരവധി ഗോളുകൾ നേടും.ഞങ്ങൾ ടോപ് ഫോർവേഡുകളെ കുറിച്ച് ആശങ്കപ്പെടുന്നില്ല.ഇത്‌ ഇന്നത്തെ കാര്യം മാത്രമാണ്. ഇത്പോലെയൊരു മത്സരം ഇനിയുണ്ടാവില്ല.ഒരുപക്ഷെ ആളുകൾ സംതൃപ്തരല്ലായിരിക്കാം. പക്ഷേ ഞങ്ങൾ കരുത്തരാണെന്ന് ഞങ്ങൾ തെളിയിക്കും.എല്ലാവരും വിജയം തന്നെയാണ് ആഗ്രഹിക്കുന്നത് ” ലപോർട്ടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!