അടുത്ത വേൾഡ് കപ്പ് മെസ്സിക്ക് ലഭിക്കുമെന്ന് പോച്ചെട്ടിനോ
ലയണൽ മെസ്സിയുടെ കരിയറിൽ കരിനിഴലായി നിലകൊള്ളുന്ന ഒരേയൊരു കാര്യം അദ്ദേഹത്തിന് അർജന്റീന ജേഴ്‌സിയിൽ ഒരു അന്താരാഷ്ട്ര കിരീടം ഇല്ല എന്നുള്ളത്. പലകുറി കിരീടത്തിന്റെ പടിവാതിൽക്കൽ വെച്ച് കലമുടച്ചവരാണ് അർജന്റീന. അതിനവർക്ക് കൂട്ടായി നിർഭാഗ്യവുമുണ്ടായിരുന്നു. എന്നിലിപ്പോഴിതാ അർജന്റീനയുടെയും മെസ്സിയുടെയും കിരീടവരൾച്ചയ്ക്ക് അറുതിയാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ടോട്ടൻഹാമിന്റെ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. 2022 വേൾഡ് കപ്പ് മെസ്സിയുടെ മികവിൽ അർജന്റീന കരസ്ഥമാക്കും എന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ മുഴുവൻ വാക്കുകൾക്ക് വീഡിയോ കാണൂ 👇