ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നാല്പത് വയസ്സ് വരെ കളിക്കാനാവും

മുപ്പത്തിയഞ്ചാം വയസ്സിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായമിത്രയായിട്ടും തന്റെ ഫോമിനോ പ്രതിഭക്കോ ഒരു കോട്ടവും പോലും തട്ടിയിട്ടില്ല എന്നതാണ് മറ്റു പല താരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോയെ വ്യത്യസ്തനാക്കുന്നത്. അച്ചടക്കമുള്ള പരിശീലനവും കൃത്യമായി ലക്ഷ്യബോധവും അടങ്ങാത്ത അഭിനിവേശവുമാണ് ക്രിസ്റ്റ്യാനോയെ ഈ പ്രായത്തിലും ലോകത്തിന്റെ മുൻപന്തിയിൽ എത്തിക്കുന്നത്. ഇപ്പോഴിതാ റൊണാൾഡോക്ക് നാല്പത് വരെ ഇത് പോലെ കളിക്കളത്തിൽ തുടരാനാവും എന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ പോർച്ചുഗൽ താരവും റൊണാൾഡോയുടെ സഹതാരവുമായിരുന്ന പൌലോ ഫെരീറ. മുൻ ചെൽസി-പോർട്ടോ താരമായ ഫെരീറയുടെ അഭിപ്രായത്തിൽ ഇനിയും ഒരു അഞ്ച് വർഷക്കാലത്തൊളം ക്രിസ്റ്റ്യാനോക്ക് നമ്മെ വിസ്മയിപ്പിക്കാനാവുമെന്നർത്ഥം.

ഫെരീറയുടെ മുഴുവൻ വാക്കുകൾ കേൾക്കാനായി വീഡിയോ കാണൂ 👇

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!