മികച്ചു നിന്നത് ബ്ലാസ്റ്റേഴ്‌സ്,റഫറിക്കെതിരെയും വിമർശനമുയർത്തി വുകമനോവിച്ച്!

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. 1-1 എന്ന സ്കോറിനായിരുന്നു ഈസ്റ്റ് ബംഗാളിനോട്‌ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.ഈസ്റ്റ് ബംഗാളിന് വേണ്ടി മർസേല ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ അൽവാരോ വാസ്കസിന്റെ വകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ജയം നേടാനാവാതെ പോവുകയായിരുന്നു. കൂടാതെ റഫറിയുടെ മോശം തീരുമാനങ്ങളും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ റഫറി അനുവദിക്കാതിരിക്കുകയായിരുന്നു.

ഏതായാലും റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് വിമർശനം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്‌സാണ് മികച്ചു നിന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം ഇവാൻ പറഞ്ഞത് ഇങ്ങനെയാണ്.

“ചിലപ്പോൾ റഫറിയുടെ തീരുമാനങ്ങൾ നല്ല രൂപത്തിലും മോശം രൂപത്തിലും മത്സരത്തെ സ്വാധീനിക്കും. ഇന്നത്തെ റഫറിയുടെ തീരുമാനത്തിൽ ഞങ്ങൾ ഒട്ടും സംതൃപ്തരല്ല. കാരണം ഞങ്ങൾ ഒരു ഗോൾ കൂടെ നേടിയിരുന്നു. ലീഡ് ആവിശ്യമായ സമയത്ത് നല്ലൊരു ഗോളായിരുന്നു ഞങ്ങൾ നേടിയിരുന്നത്.ആ ഗോൾ ഉണ്ടായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്ന് ആയേനെ.പക്ഷേ ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്.ഞങ്ങൾ പോസിറ്റീവ് ആയി നിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു” ഇവാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!