തിരിച്ചു വരവിലും വിജയം തുടർന്ന് ബയേൺ
ഒരിടവേളക്ക് ശേഷം പുനരാരംഭിച്ച ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബയേൺ യൂണിയർ ബെർലിനെ തകർത്തു വിട്ടത്. റോബർട്ട് ലെവന്റോസ്‌കിയും ബെഞ്ചമിൻ പവാർഡും നേടിയ ഗോളുകളാണ് ബയേണിന് തുണയായത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുള്ളർ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ഗോൾ അസാധുവാകുകയായിരുന്നു. നാല്പതാം മിനുട്ടിൽ ബയേണിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ വലയിലെത്തിച്ച് ലെവെന്റോസ്‌കി ബയേണിന് ലീഡ് നേടിക്കൊടുത്തു.
0-1 , Lewandowski 40’ (s.p)#FCUFCB pic.twitter.com/0dReEd7gUN
— GOAL TIME ⚽️⚽️⚽️ (@GoalTimeFR) May 17, 2020
രണ്ടാം പകുതിയുടെ എൺപത്തൊന്നാം മിനുട്ടിലാണ് ബയേണിന്റെ രണ്ടാം ഗോൾ പിറന്നത്. കിമ്മിച്ചിന്റെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെയാണ് പവാർഡ് ഗോൾ നേടിയത്. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ബയേണിന് കഴിഞ്ഞു. നിലവിൽ 26 മത്സരങ്ങളിൽ നിന്ന് പതിനെട്ട് ജയത്തോടെ 58 പോയിന്റാണ് ബയേണിനുള്ളത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കോളിനും മെയിൻസും 2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു.ഒരു ഘട്ടത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന മെയിൻസ് തിരിച്ചടിച്ച് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
0-2, Pavard 80’ #FCUFCB pic.twitter.com/uJbrNTo0ML
— GOAL TIME ⚽️⚽️⚽️ (@GoalTimeFR) May 17, 2020