കൊറോണ: ബുണ്ടസ്ലിഗയും നിർത്തിവെച്ചു
കൊറോണ ഭീതിയെ തുടർന്ന് ബുണ്ടസ്ലീഗയും നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്നലെ ഡിഎഫ്എൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ രണ്ട് വരെയുള്ള മത്സരങ്ങളാണ് നിലവിൽ നിർത്തിവെക്കാൻ ധാരണയായിട്ടുള്ളത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ വേണ്ടിയാണ് ബുണ്ടസ്ലീഗയും നിർത്തിവെക്കാൻ ധാരണയായത്.
അടുത്ത ആഴ്ച്ച നടക്കാനുള്ള ബയേണിന്റെയും ഡോർട്മുണ്ടിന്റെയും അടക്കമുള്ള മത്സങ്ങളെയെല്ലാം ഇത് ബാധിക്കും. മാത്രമല്ല ഇവകൾ എന്ന് നടത്തുമെന്ന കാര്യത്തിലും ഇത് വരെ ധാരണയായിട്ടില്ല. ഇതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകൾ എല്ലാം തന്നെ നിർത്തിവെച്ചു. ആദ്യം സിരി എയാണ് നിർത്തിവെച്ചിരുന്നത്. ഇതിന് പിന്നാലെ ലാലിഗയും പ്രീമിയർ ലീഗും ലീഗ് വണ്ണും നിർത്തിവെച്ചു. കൂടാതെ യുവേഫയുടെ ചാമ്പ്യൻസ് ലീഗും നിർത്തിവെച്ചതായി കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു.