ഓരോ 122 മിനുട്ടിലും ഓരോ കിരീടം, ഓഡ്രിയോസോളയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ !
ഈ സീസണിൽ താൻ കളിച്ച ഓരോ 122 മിനിറ്റിനിടെയും ഓരോ കിരീടം വീതം. സ്പാനിഷ് ഡിഫൻഡർ അൽവാരോ ഓഡ്രിയോസോളയുടെ കിരീടനേട്ടത്തിന്റെ കണക്കുകൾ ആണിത്. റയൽ മാഡ്രിഡിന് വേണ്ടിയും ബയേൺ മ്യൂണിക്കിന് വേണ്ടിയുമാണ് താരം ഈ സീസണിൽ കിരീടങ്ങൾ വാരിക്കൂട്ടിയത്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ താരം റയലിൽ നിന്നും ലോണിൽ ബയേണിലേക്ക് ചേക്കേറുകയായിരുന്നു. ഇരുടീമുകൾക്കും വേണ്ടി ഈ സീസണിൽ ആകെ അഞ്ചു കിരീടങ്ങളിൽ ആണ് താരം പങ്കാളിത്തം വഹിച്ചത്. അതായത് ബയേണിനും റയൽ മാഡ്രിഡിനും വേണ്ടി ആകെ കളിച്ചത് കേവലം 613 മിനുട്ടുകൾ മാത്രമാണ്. ഇതിനിടയിൽ അഞ്ച് കിരീടങ്ങൾ നേടുകയും ചെയ്തു. അതായത് ശരാശരി എടുത്തു പരിശോധിച്ചാൽ ഓരോ 122 മിനുറ്റിനിടെയും ഓരോ കിരീടം എന്ന തോത് നമുക്ക് കാണാനാവും.
A trophy every 122 minutes 😳
— MARCA in English (@MARCAinENGLISH) August 24, 2020
Odriozola hasn't done too badly for himself this season
🏆🏆🏆🏆🏆https://t.co/35XbD141qE pic.twitter.com/FyNWwI96qa
സൗദി അറേബ്യയിൽ വെച്ച് റയൽ മാഡ്രിഡ് സൂപ്പർകോപ ഡി എസ്പാന കിരീടം നേടിയിരുന്നു. അതിൽ മത്സരങ്ങളിൽ ഒന്നും താരം പങ്കെടുത്തിട്ടില്ലായിരുന്നുവെങ്കിലും സ്‌ക്വാഡിൽ ഉണ്ടായിരുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി നാല് ലാലിഗ മത്സരത്തിൽ ഓഡ്രിയോസോള ജേഴ്സി അണിയുകയും ചെയ്തിരുന്നു. തുടർന്ന് ഈ ജൂലൈയിൽ റയൽ മാഡ്രിഡ് ലാലിഗ കിരീടം നേടുകയും ചെയ്തു.ഈ രണ്ട് കിരീടങ്ങൾ ആണ് താരം റയലിനോടൊപ്പം നേടിയത്. ബയേണിൽ ചേർന്ന ശേഷം ബയേൺ ബുണ്ടസ് ലിഗ, ഡിഎഫ്ബി പോക്കൽ എന്നിവ നേടി. തുടർന്ന് ഇന്നലെ ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു. ഈ സീസണിൽ കേവലം കുറച്ചു മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിച്ചൊള്ളൂ എങ്കിലും അഞ്ച് കിരീടം നേടിയ സന്തോഷത്തിലാണ് ഓഡ്രിയോസോള.
Odriozola is the only player in history of Football to win 2 league titles and UCL in a single season 😲 pic.twitter.com/AQqBUKjVRj
— Stan Gooner 🔴 (@KAVIRAJAFC) August 24, 2020