ഇരുപത് ശതമാനം സാലറി കുറച്ച് ബയേൺ മ്യൂണിക്ക്

ക്ലബ്‌ അംഗങ്ങളുടെ സാലറിയിൽ നിന്ന് ഇരുപത് ശതമാനം കുറക്കുന്നതായി ജർമ്മൻ ക്ലബ്‌ ബയേൺ മ്യൂണിക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്ലബിലെ താരങ്ങൾ, ബോർഡ് അംഗങ്ങൾ, സൂപ്പർവൈസേഴ്സ് എന്നിവരുടെ സാലറിയിൽ നിന്ന് ഇരുപത് ശതമാനം കുറച്ച് എൺപത് ശതമാനം മാത്രമാണ് ഇനി ക്ലബ്‌ നൽകുക. കഴിഞ്ഞ ദിവസം ഇക്കാര്യവുമായി ബന്ധപ്പെട്ട് ക്ലബ്‌ ഇവരോട് ചർച്ചകൾ നടത്തിയിരുന്നു. എല്ലാവരും തന്നെ ഈ തീരുമാനത്തിന് സമ്മതം മൂളിയതോടെയാണ് ഇരുപത് ശതമാനം സാലറി കുറക്കാൻ ഔദ്യോഗികമായി തീരുമാനമായത്.

കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നാണ് ബയേണും ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ക്ലബ് ചെറിയ തോതിൽ സാമ്പത്തികപ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം. മുൻപ് ബാഴ്സയും സാലറി കുറക്കാൻ തീരുമാനിച്ചിരുന്നു. അതേ സമയം ബൊറൂസിയ ഡോർട്മുണ്ടിന്റെ താരങ്ങളും സാലറി വേണ്ടെന്ന് വെക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മാർച്ച്‌ എട്ട് മുതലാണ് ബുണ്ടസ്ലിഗ മത്സരങ്ങൾ നിർത്തിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *