അവസാനനിമിഷം രക്ഷകവേഷമണിഞ്ഞ് ഹാലണ്ട്, വിജയം നുണഞ്ഞ് ഡോർട്മുണ്ട്
സമനിലയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന മത്സരത്തെ അവസാനനിമിഷം വഴിതിരിച്ചു വിട്ട് ഹാലണ്ട് ഹീറോ ആയ മത്സരത്തിൽ ബൊറൂസിയക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസിയ ഡോർട്മുണ്ട് ഡസൽഡോർഫിനെ തകർത്തു വിടുകയായിരുന്നു. മത്സരത്തിലുടനീളം ഗോൾ നേടാനാവാതെ വിഷമിച്ച ഡോർട്മുണ്ടിനെ അവസാനനിമിഷം ഹാലണ്ട് വിജയത്തിലേക്ക് കൈപ്പിടിച്ചുയർത്തുകയായിരുന്നു. മത്സരത്തിന്റെ 95-ആം മിനുട്ടിലാണ്താരം ഗോൾ കണ്ടെത്തിയത്. ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടാനും ഡോർട്മുണ്ടിന് കഴിഞ്ഞു.
Erling Haaland scores the only goal of the game 💥 #F95BVB pic.twitter.com/snQTjY91cy
— VBET News (@VBETnews) June 13, 2020
ഹസാർഡ്, സാഞ്ചോ എന്നീ സൂപ്പർ താരങ്ങളെ അണിനിരത്തിയാണ് ബൊറൂസിയ ആദ്യഇലവനെ പുറത്തുവിട്ടത്. 61-ആം മിനുട്ടിൽ പകരക്കാരനായാണ് ഹാലണ്ട് കളത്തിലിറങ്ങിയത്. പിന്നാലെ ഡോർട്മുണ്ട് ഗോൾ നേടിയെങ്കിലും പിന്നീട് റഫറി അത് അനുവദിച്ചില്ല. തുടർന്ന് ഗോൾ നേടാൻ കഠിനപരിശ്രമം നടത്തുകയായിരുന്നു ബൊറൂസിയ ചെയ്തത്. ഒടുക്കം അവസാനനിമിഷത്തിൽ ഒരു തകർപ്പൻ ഹെഡറിലൂടെ ഹാലണ്ട് വിജയശില്പിയായി. മാനുവൽ അകാഞ്ചിയുടെ അളന്നു മുറിച്ച ക്രോസ് ഹാലണ്ട് വലയിലാക്കുകയായിരുന്നു. ജയത്തോടെ ഡോർട്മുണ്ട് രണ്ടാം സ്ഥാനം നിലനിർത്തി. 66 പോയിന്റാണ് ഡോർട്മുണ്ടിന്റെ സമ്പാദ്യം. എഴുപത് പോയിന്റുള്ള ബയേൺ ആണ് തലപ്പത്ത്.
HAALAND TIME ⚽️⏰ pic.twitter.com/04v056cknW
— Borussia Dortmund (@BlackYellow) June 13, 2020