സാഡിയോ മാനെ സ്റ്റാർട്ട് ചെയ്യുമോ? ബയേൺ കോച്ച് പറയുന്നു.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.

ഈ മത്സരത്തിൽ ബയേണിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം സാഡിയോ മാനെ ഉണ്ടാവുമോ എന്നുള്ളത് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. ദീർഘകാലം പരിക്കേണ്ടി പിടിയിലായിരുന്ന മാനെ ഈയിടെയാണ് തിരിച്ചെത്തിയത്. പക്ഷേ അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്ന് തന്നെയാണ് ബയേൺ കോച്ച് ജൂലിയൻ നഗൽസ്മാൻ പറഞ്ഞിട്ടുള്ളത്. എന്നിരുന്നാലും പകരക്കാരന്റെ രൂപത്തിലായിരിക്കും മാനെ കളിക്കളത്തിലേക്ക് വരിക.ബയേൺ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സാഡിയോ മാനെ കൂടുതൽ കൂടുതൽ റിക്കവർ ആയി വരുന്നുണ്ട്.പക്ഷെ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് സ്റ്റാർട്ട് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.പക്ഷേ അദ്ദേഹം തിരിച്ചെത്തിയതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്. അദ്ദേഹം ഇറങ്ങുമോ ഇല്ലയോ എന്നുള്ളത് മത്സരത്തിലെ റിസൾട്ട് ആശ്രയിച്ചാണ് ഇരിക്കുന്നത്. ബെഞ്ചിൽ നിന്നും വന്നുകൊണ്ട് മത്സരത്തിന്റെ റിസൾട്ടിനെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ള താരമാണ് സാഡിയോ മാനെ ” ഇതാണ് നഗൽസ്മാൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആയിരുന്നു മാനേ ലിവർപൂൾ വിട്ടുകൊണ്ട് ബയേണിൽ എത്തിയത്.ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം ജർമൻ ലീഗിൽ നേടിയിട്ടുണ്ട്.പക്ഷേ വലിയ പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!