മെസ്സിയുടെ സഹതാരം അർജന്റീനയിലേക്കില്ല,അമേരിക്കക്ക് വേണ്ടി കളിക്കും.
ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയതിനുശേഷം തകർപ്പൻ പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്.ഒരു മത്സരത്തിൽ പോലും അതിനുശേഷം മയാമി പരാജയപ്പെട്ടിട്ടില്ല.മെസ്സിയുടെ വരവ് ഇന്റർ മയാമി താരങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ട്.അതുകൊണ്ടുതന്നെ മെസ്സിയുടെ സഹതാരങ്ങളും ഇപ്പോൾ മികച്ച രീതിയിലാണ് കളിക്കുന്നത്.
18 വയസ്സ് മാത്രമുള്ള ബെഞ്ചമിൻ ക്രമാസ്ക്കിയും മികച്ച രൂപത്തിലാണ് കളിക്കുന്നത്. നേരത്തെ അമേരിക്കയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് 18 വയസ്സ് പൂർത്തിയായതോടുകൂടി നാഷണൽ ടീമിന്റെ കാര്യത്തിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഒന്ന് USA ടീമും ഒന്ന് അർജന്റീന ടീമുമായിരുന്നു.
Benjamin Cremaschi called up to the USA national team. https://t.co/ekoj3a1s8T pic.twitter.com/UVT8lHQKiy
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) August 30, 2023
എന്തെന്നാൽ അദ്ദേഹം അർജന്റൈൻ ഫാമിലിയിൽ ജനിച്ച വ്യക്തിയാണ്.അതുകൊണ്ടുതന്നെ അദ്ദേഹം അർജന്റീനയെ തിരഞ്ഞെടുത്തേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. ലയണൽ മെസ്സി അർജന്റീന തിരഞ്ഞെടുക്കാൻ പറഞ്ഞിരുന്നുവെന്നും താൻ അതേക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും ക്രമാസ്ക്കി ഈ വിഷയത്തിൽ പ്രതികരണമായി കൊണ്ട് രേഖപ്പെടുത്തിയിരുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹം അമേരിക്കൻ നാഷണൽ ടീമിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതായത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച USA ടീമിൽ ഇടം നേടാൻ ലയണൽ മെസ്സിയുടെ സഹതാരത്തിന് കഴിഞ്ഞിട്ടുണ്ട്.
രണ്ട് സൗഹൃദ മത്സരങ്ങളാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അമേരിക്ക കളിക്കുന്നത്. ഉസ്ബക്കിസ്ഥാൻ,ഒമാൻ എന്നിവരാണ് അമേരിക്കയുടെ എതിരാളികൾ. അതേസമയം അർജന്റീന 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് കളിക്കുന്നത്.ഇക്വഡോർ,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.