19 വർഷം ക്ലബ്ബിൽ തുടർന്ന കെയ്നിനോട് ടോട്ടൻഹാമിന്റെ ക്രൂരത, യാത്ര പറയാൻ പോലും അനുവദിച്ചില്ല!

2004ലായിരുന്നു ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ ടോട്ടൻഹാമിൽ എത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ 19 വർഷക്കാലം അദ്ദേഹം ക്ലബ്ബിന്റെ ഭാഗമായിരുന്നു. ലോൺ അടിസ്ഥാനത്തിൽ ചില ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും ടോട്ടൻഹാമിന്റെ മുഖമായി മാറാൻ ഹാരി കെയ്നിന് കഴിഞ്ഞിരുന്നു. തുടർന്ന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് അദ്ദേഹം ക്ലബ്ബിനോട് വിട പറഞ്ഞത്.

പൊന്നും വില കൊടുത്തുകൊണ്ട് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.താരം ഇപ്പോൾ ബയേണിന് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ഗോൾ വേട്ടയും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് പുറത്തു വിട്ടിട്ടുണ്ട്. അതായത് അദ്ദേഹത്തിന്റെ ക്ലബ്ബായ ടോട്ടൻഹാം താരത്തോട് ചെയ്ത ഒരു നീതികേടാണ് ഇപ്പോൾ ഈ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബയേണിലേക്ക് പോകുന്നതിന്റെ തൊട്ടുമുൻപ് അദ്ദേഹം തന്റെ സഹതാരങ്ങളോട് വിടപറയാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ടോട്ടൻഹാമിന്റെ ട്രെയിനിങ് ഗ്രൗണ്ട് സന്ദർശിക്കാനുള്ള അനുമതി കെയ്ൻ തേടിയിരുന്നു.എന്നാൽ ക്ലബ്ബ് ഇത് അനുവദിച്ചില്ല. ഇതോടെ സഹതാരങ്ങളോട് ഗുഡ് ബൈ പറയാനാവാതെയാണ് ഹാരി കെയ്ൻ മ്യൂണിക്കിലേക്ക് പറഞ്ഞത്.ഹാരി കെയ്നിനോട് ടോട്ടൻഹാം കാണിച്ചത് ക്രൂരതയായിപ്പോയി എന്നാണ് പലരുടെയും അഭിപ്രായം. മാത്രമല്ല ക്ലബ്ബിലെ അദ്ദേഹത്തിന്റെ സാധനസാമഗ്രികൾ എടുക്കാനും സമ്മതിച്ചിരുന്നില്ല.ക്ലബ്ബ് അത് താരത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.

അതായത് താരത്തെ വിട്ട് നൽകാൻ ടോട്ടൻഹാമിന് താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ ക്ലബ്ബ് വിടണമെന്ന് കെയ്ൻ ആവശ്യപ്പെട്ടതോടുകൂടി ടോട്ടൻഹാം അതിന് വഴങ്ങുകയായിരുന്നു.ബയേണിന് വേണ്ടി ആകെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ കെയ്ൻ ഇപ്പോൾ നേടിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തിൽ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷ് ആണ് ബയേണിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!