മെസ്സി ഞങ്ങളുടെ ദൈവം: കാസ്റ്റല്ലനോസ് പറയുന്നു.
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിനെ ജിറോണ അട്ടിമറിച്ചത്. മത്സരത്തിൽ അർജന്റീന സൂപ്പർതാരമായ കാസ്റ്റല്ലനോസാണ് ഹീറോയായത്. നാല് എണ്ണം പറഞ്ഞ ഗോളുകളാണ് അദ്ദേഹം റയൽ മാഡ്രിഡിന്റെ വലയിൽ അടിച്ചുകൂട്ടിയത്.
ജിറോണയുടെ വിജയ നായകനായതിനുശേഷം ജിജാന്റസ് എഫ്സി എന്ന മാധ്യമത്തിന് കാസ്റ്റല്ലനോസ് ഒരു അഭിമുഖം നൽകിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ച് ഇദ്ദേഹം മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. മെസ്സി അർജന്റീനക്കാരുടെ ദൈവമാണ് എന്നാണ് കാസ്റ്റല്ലനോസ് പറഞ്ഞിട്ടുള്ളത്.ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കാസ്റ്റല്ലനോസിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Taty Castellanos: "Leo Messi is the best player in the world. He is God for us Argentines. He made me cry at the World Cup." pic.twitter.com/7krrTTEV5O
— Barça Universal (@BarcaUniversal) April 26, 2023
“റയൽ മാഡ്രിഡിനെക്കാൾ ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നത് ബാഴ്സയെയായിരുന്നു.അതിനു കാരണം ലയണൽ മെസ്സി തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി ഐഡോൾ ആണ്.ഞാൻ എപ്പോഴും ലയണൽ മെസ്സിയുടെ മത്സരങ്ങൾ ആസ്വദിക്കാറുണ്ട്.ഇന്നലത്തെ എന്റെ പ്രകടനം അദ്ദേഹം കണ്ടിട്ടുണ്ടാവുമോ എന്നുള്ളത് എനിക്കറിയില്ല.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി, അദ്ദേഹത്തെ കുറിച്ചാണ് നാം ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്.ഞങ്ങൾ അർജന്റീനക്കാരെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി ഒരു ദൈവമാണ്. അദ്ദേഹം വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ഞാൻ കരഞ്ഞിരുന്നു “ഇതാണ് കാസ്റ്റല്ലനോസ് പറഞ്ഞിട്ടുള്ളത്.
ക്ലബ്ബിനെ വേണ്ടി ആകെ ഈ സീസണിൽ 12 ഗോളുകൾ നേടാൻ കാസ്റ്റല്ലനോസിന് സാധിച്ചിട്ടുണ്ട്.ന്യൂയോർക്ക് സിറ്റി എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിക്കാൻ കാസ്റ്റല്ലനോസിന് സാധിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് തന്റെ സ്വപ്നമാണെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.