ഒരു പ്രശ്നം പോലും പരിഹരിക്കാൻ സാധിക്കാത്തവർ,സ്പെയിനിന് വേൾഡ് കപ്പ് നൽകരുത്!

കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് വംശീയമായ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നത്. നേരത്തെ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ലാലിഗയോ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനോ തയ്യാറായിരുന്നില്ല.അതുകൊണ്ടുതന്നെ രൂക്ഷമായ വിമർശനങ്ങളാണ് ഈ വിഷയത്തിൽ ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പോലും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തലവന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ദി ടൈംസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതായത് 2030 വേൾഡ് കപ്പിന് ആതിഥെയത്വ രാജ്യമാകാനുള്ള ഒരുക്കത്തിലാണ് സ്പെയിൻ.പോർച്ചുഗൽ,മോറോക്കോ എന്നിവർക്കൊപ്പമാണ് ഹോസ്റ്റിങ്ങിന് വേണ്ടിയുള്ള ബിഡ് സ്പെയിൻ സമർപ്പിക്കുക.എന്നാൽ സ്പെയിനിന് വേൾഡ് കപ്പ് ഹോസ്റ്റ് ചെയ്യാനുള്ള അനുമതി നൽകരുത് എന്ന് ആവശ്യമാണ് ഈ ലേഖനത്തിലൂടെ ടൈംസ് ഉയർത്തുന്നത്.

വംശീയമായ അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാനും അത് തടയാൻ വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കാനുമുള്ള പൂർണ്ണ അധികാരം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് അഥവാ RFEF ന് ഉണ്ട്. ഇത്രയും വലിയ ഒരു പ്രശ്നം നടന്നിട്ട് അത് പരിഹരിക്കാൻ പോലും കഴിവില്ലാത്ത സ്പെയിൻ എങ്ങനെയാണ് വേൾഡ് കപ്പിനെ നല്ല രൂപത്തിൽ നടത്തുക എന്നാണ് ഇവർ ചോദിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ലീഗാണ് ലാലിഗ. ലോകമെമ്പാടുമുള്ള ഒരുപാട് ആരാധകരെ ലാലിഗ ആകർഷിക്കുന്നുണ്ട്.

അത്തരത്തിലുള്ള ഒരു ലീഗിൽ വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള യുവ പ്രതിഭയെ സംരക്ഷിക്കാൻ സാധിക്കാത്തവർ എന്ത് സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും ടൈംസ് ചോദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ സ്പെയിനിന് നാണക്കേടാണെന്നും വേൾഡ് കപ്പ് ആതിഥേയ രാജ്യങ്ങളിൽ നിന്ന് സ്പെയിനിനെ ചവിട്ടി പുറത്താക്കണമെന്നും ടൈംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും വിനീഷ്യസിന്റെ ഈ വിഷയം സ്പാനിഷ് ഫുട്ബോളിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടം വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!