ക്രിസ്റ്റ്യാനോയെ വെറുക്കുന്ന കാര്യം ഞാനദ്ദേഹത്തോട് നേരിട്ട് പറഞ്ഞു :ദിബാല!

2018ലായിരുന്ന സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് കൊണ്ട് യുവന്റസിൽ എത്തിയത്. പിന്നീട് മൂന്നുവർഷക്കാലമാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്.ഈ മൂന്ന് വർഷക്കാലം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ചിലവഴിക്കാൻ പൗലോ ഡിബാലക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഡിബാലയും യുവന്റസ് വിട്ടിരുന്നത്.

ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചില കാര്യങ്ങൾ ഡിബാല പറഞ്ഞിട്ടുണ്ട്. അതായത് ഒരു കുട്ടി എന്ന നിലയിൽ താൻ എപ്പോഴും ലയണൽ മെസ്സിക്കൊപ്പമാണെന്നും അത്കൊണ്ട് തന്നെ ഞാൻ നിങ്ങളെ വെറുക്കുന്നു എന്നുള്ള കാര്യം റൊണാൾഡോയുടെ നേരിട്ട് പറഞ്ഞിരുന്നു എന്നുമാണ് ഡിബാല വെളിപ്പെടുത്തിയിട്ടുള്ളത്.തമാശരൂപേണയാണ് ഇക്കാര്യം ഡിബാല പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഉള്ള മൂന്നു വർഷങ്ങൾ വളരെ നല്ലതായിരുന്നു. ടീം വളരെ കരുത്തുറ്റതായിരുന്നു, മാത്രമല്ല എക്സ്ട്രാ ചില കാര്യങ്ങൾ അദ്ദേഹം ടീമിന് നൽകുകയും ചെയ്തു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള റൈവൽറി അർജന്റീനയിൽ ആഴത്തിൽ പതിഞ്ഞതായിരുന്നു. തീർച്ചയായും ഒരു കുട്ടി എന്ന നിലയിൽ ഞാൻ എപ്പോഴും മെസ്സിക്കൊപ്പമാണ്.ഒരു മത്സരത്തിനുശേഷം ഞങ്ങൾ തിരികെ പറക്കുന്ന വേളയിൽ ഞാനും റൊണാൾഡോയും പലകാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു.ആ സമയത്ത് ഞാൻ റൊണാൾഡോയോട് തമാശരൂപേണ പറഞ്ഞു. അടിസ്ഥാനപരമായി ഒരു കുട്ടി എന്ന നിലയിൽ ഞാൻ നിങ്ങളെ വെറുക്കുന്നു എന്ന്.റൊണാൾഡോ അപ്പോൾ ചിരിക്കുകയാണ് ചെയ്തത്. ഞങ്ങൾ തമ്മിൽ എപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നത് ” ഇതാണ് ഡിബാല പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ റൊണാൾഡോ ബുദ്ധിമുട്ടുകയാണ്.അൽ നസ്റും ഇപ്പോൾ ഒരു മോശം സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!