നിർദ്ദേശങ്ങൾ തെറ്റിച്ചു,ഓസ്ട്രിയൻ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് കിട്ടിയത് മുട്ടൻ പണി

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് നിർദേശിച്ച സോഷ്യൽ ഡിസ്റ്റൻസിങ് തെറ്റിച്ച ഓസ്ട്രിയൻ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് കിട്ടിയത് മുട്ടൻ പണി. കഴിഞ്ഞ ദിവസമാണ് ഓസ്ട്രിയൻ ലീഗായ ബുണ്ടസ്‌ലീഗ അധികൃതരുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തി കൊണ്ട് ഒന്നാം സ്ഥാനക്കാരായ ലാസ്‌ക് ലിൻസ് പരിശീലനം നടത്തുകയായിരുന്നു. ഗവണ്മെന്റ് നിർദേശമനുസരിച്ച് ആറ് പേർ മാത്രമടങ്ങുന്ന ചെറുസംഘങ്ങളായി പരിശീലനം നടത്താൻ മാത്രമേ അനുമതിയൊള്ളൂ. എന്നാൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇവർ ഇത് ലംഘിച്ച് ടീം ഒന്നടങ്കം പരിശീലനം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട അധികൃതർ കടുത്ത നടപടിയാണ് ഇവർക്കെതിരെ കൈകൊണ്ടത്.

ആറ് പോയിന്റ് ഇവരുടേത് കുറക്കുകയാണ് ലീഗ് അധികൃതർ ചെയ്തത്. ഇതുകൂടാതെ 75000 യുറോയും പിഴ ചുമത്തി. ഫെയർ പ്ലേ നിയമങ്ങൾ തെറ്റിച്ചതിനാലാണ് പിഴ ചുമത്തിയത്. പോയിന്റുകൾ കുറച്ചതോടെ ഇവർക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇതോടെ രണ്ടാം സ്ഥാനക്കാരായ സാൽസ്ബർഗിനോട്‌ മൂന്ന് പോയിന്റുകൾക്ക് ഇവർ പിന്നിലായി. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ക്ലബിന്റെ പരിശീലകനും മാനേജറും ക്ഷമ ചോദിച്ചിരുന്നു. ജൂൺ രണ്ടിനാണ് ഓസ്ട്രിയൻ ലീഗ് പുനരാരംഭിക്കുന്നത്. ലീഗ് അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ക്ലബിന് പതിനാലു ദിവസം സമയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *