ട്രാൻസ്ഫർ വാർത്തകൾ പരക്കുന്നതിനെടെ ആരാധകർക്ക് ലൗറ്ററോയുടെ സന്ദേശം

ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ ചൂടേറിയ ചർച്ചാ വിഷയമാണ് ഇൻ്റർ മിലാൻ്റെ അർജൻ്റൈൻ താരം ലൗറ്ററോ മാർട്ടീനസ്. എന്നാൽ തന്നെക്കുറിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ പരക്കുന്നതിനിടെ താൻ അടുത്ത സീസണിലും ഇൻ്റർമിലാനിൽ തുടരുമെന്ന ശക്തമായ സൂചന നൽകിയിരിക്കുകയാണ് ലൗറ്ററോ. തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇത്തരമൊരു സൂചന നൽകിയിരിക്കുന്നത്. “സീരി A അവസാനിച്ചിരിക്കുന്നു. എല്ലാ മത്സരങ്ങളിലും സർവ്വം സമർപ്പിച്ച് കളിച്ച എൻ്റെ സഹതാരങ്ങളോടും ടീമിനെ പിന്തുണച്ച ആരാധകരോടും ഞാൻ നന്ദി അറിയിക്കുകയാണ്. ഈ ടീമിന് വേണ്ടി നമ്മളാലാവുന്ന കാര്യങ്ങൾ ഇനിയും ചെയ്യും” ഇതാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിരിക്കുന്നത്.

FC ബാഴ്സലോണ ലൗറ്ററോ മാർട്ടീനസിനായുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് താരം ഇത്തരം ഒരു സന്ദേശം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ലൗറ്ററോയെ ടീമിലെത്തിക്കാൻ ഇൻ്ററുമായി ചർച്ച നടത്തിയ കാര്യം കഴിഞ്ഞ ആഴ്ച FC ബാഴ്സലോണയുടെ പ്രസിഡൻ്റ് ജോസഫ് മരിയ ബർതോമ്യു സ്ഥിരീകരിച്ചിരുന്നു, എന്നാൽ ആ ട്രാൻസ്ഫർ ടോക്കുകൾ ഇപ്പോൾ ഹോൾഡ് ചെയ്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സീരി Aയിൽ ഈ സീസണിൽ മികച്ച പ്രകടനമാണ് ലൗറ്ററോ അടങ്ങുന്ന ഇൻ്റർ മിലാൻ നടത്തിയത്. 82 പോയിൻ്റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. ഒരു പോയിൻ്റിൻ്റെ മാത്രം ലീഡിലാണ് യുവെൻ്റസ് ഇൻ്ററിനെ മറികടന്ന് സീരിA കിരീടം ചൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *