കളി നടത്തേണ്ട സമയം ഇതല്ല: തുറന്നിടിച്ച് ടെവെസ്

അർജൻ്റൈൻ ഫുട്ബോൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കളി തുടങ്ങേണ്ട തീയ്യതി ഉറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ മരണത്തിന് കീഴടങ്ങുന്ന ഈ സമയത്തല്ല കളി നടത്തേണ്ടത് എന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബൊക്ക ജൂനിയേഴ്സ് സൂപ്പർ താരം കാർലോസ് ടെവെസ്. അമേരിക്ക ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ടെവെസിൻ്റെ വാക്കുകൾ ഇങ്ങനെ: “ജനങ്ങൾ മരിച്ചു വീഴുന്ന സമയത്ത് മത്സരങ്ങൾ പുനരാരംഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. തീർച്ചയായും ഇത് കളി നടത്തേണ്ട സമയമല്ല”.

കോപ്പ ലിബർട്ടഡോറസിൽ ബൊക്ക ജൂനിയേഴ്സിൻ്റെ അടുത്ത മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത് സെപ്തംബർ 17ന് ആണ്. ഇതിന് വേണ്ടി ഓഗസ്റ്റ് 10 മുതൽ പരിശീലനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഫുട്ബോൾ കലണ്ടർ അഡ്ജസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ടെവെസ്. കോൺമെബോൾ പ്രഖ്യാപിച്ചിരിക്കുന്നത് താത്കാലിക തീയ്യതികൾ (Tentative Dates) മാത്രമാണെന്നും അതിൽ മാറ്റം വരുത്താമെന്നും തരം പറയുന്നു. ഏതായാലും ലാറ്റിനമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോപ ലിബർട്ടഡോറസ് മത്സരങ്ങൾ നടത്തുന്നത് ഒട്ടും സുരക്ഷിതമാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.

Leave a Reply

Your email address will not be published. Required fields are marked *