കരിയറിലെ ആദ്യ ഹാട്രിക്ക്,വിനീഷ്യസിന് നെയ്മർ ഉൾപ്പടെയുള്ളവരിൽ നിന്നും അഭിനന്ദനപ്രവാഹം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു വമ്പന്മാരായ റയൽ മാഡ്രിഡ് ലെവാന്റെയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം റയലിന് സമ്മാനിച്ചത്. കൂടാതെ ബെൻസിമയുടെ ഗോളിന് അസിസ്റ്റ് നൽകിയതും വിനീഷ്യസ് തന്നെയായിരുന്നു.

തന്റെ കരിയറിലെ ആദ്യ ഹാട്രിക്കാണ് വിനീഷ്യസ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.ഇതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.അതായത് മത്സരത്തിലെ ബോളുമായി നിൽക്കുന്ന ഒരു ചിത്രമാണ് വിനീഷ്യസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മറക്കാനാവാത്ത രാത്രി എന്നാണ് ഇതിന് ക്യാപ്ഷനായി കൊണ്ട് താരം നൽകിയിട്ടുള്ളത്.

ഇതിന് താഴെ നിരവധി പേരാണ് വിനീഷ്യസിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുള്ളത്. സൂപ്പർതാരം നെയ്മർ ജൂനിയറും താരത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. “അഭിനന്ദനങ്ങൾ,ഒരുപാട് എണ്ണത്തിന്റെ തുടക്കമാണിത്.മാൽവദെസ ” ഇതാണ് നെയ്മർ കുറിച്ചിട്ടുള്ളത്.

അതേസമയം ബ്രസീലിയൻ ഇതിഹാസമായ കഫുവും വിനീഷ്യസിനെ അഭിനന്ദിച്ചിട്ടുണ്ട്. ” ഒരുപാടെണ്ണത്തിന്റെ ആരംഭം ” എന്ന് തന്നെയാണ് കഫുവും കുറിച്ചിട്ടുള്ളത്. കൂടാതെ നിരവധി പേരും താരത്തെ പ്രശംസിച്ചിട്ടുണ്ട്.

റോഡ്രിഗോ,ബെൻസിമ,ലുകാസ് വാസ്ക്കസ്,ബ്രൂണോ ഗിമിറസ്,റഫയേൽ ലിയാവോ,ലുകാസ് പക്വറ്റ,വാൽവേർദെ,മാഴ്സെലോ എന്നിവരൊക്കെ വിനീഷ്യസിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

നിലവിൽ മിന്നുന്ന ഫോമിലാണ് വിനീഷ്യസ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 21 ഗോളുകൾ താരമിപ്പോൾ നേടിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ 20 അസിസ്റ്റുകളും വിനീഷ്യസിന്റെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!