മെസ്സി സിറ്റിക്കെതിരെ കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!

കഴിഞ്ഞ ലിയോണിനെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു മെസ്സി ചെറിയ രൂപത്തിലുള്ള പരിക്കിന്റെ പ്രശ്നങ്ങൾ കാണിച്ചത്. തുടർന്ന് പോച്ചെട്ടിനോ അദ്ദേഹത്തെ പിൻവലിക്കുകയും പിഎസ്ജി മെസ്സിയുടെ പരിക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെറ്റ്സിനെതിരെയുള്ള മത്സരം നഷ്ടമായ മെസ്സിക്ക് മോന്റ്പെല്ലിയറിനെതിരെയും കളിക്കാൻ സാധിക്കില്ല. അതേസമയം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി കളിക്കുമെന്നുള്ള പ്രതീക്ഷ ഇപ്പോൾ പോച്ചെട്ടിനോ പങ്കു വെച്ചിട്ടുണ്ട്. ആ മത്സരത്തിൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇകാർഡിയെ കുറിച്ചും പരിശീലകൻ സംസാരിച്ചു.

“മെസ്സി പരിശീലനം ആരംഭിച്ചിട്ടുണ്ട്.അതൊരു അനുകൂലമായ പുരോഗതിയാണ് എന്നാണ് ഞങ്ങൾ കരുതുന്നത്.ഞായറാഴ്ച്ച അദ്ദേഹത്തിന്റെ കാര്യത്തിൽ പുതിയ പരിശോധന നടത്തും.തീർച്ചയായും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.വരും ദിവസങ്ങളിൽ എന്ത് പുരോഗതിയാണ് ഉള്ളത് എന്നുള്ളത് ഞങ്ങൾ വിലയിരുത്തും.ഇകാർഡി പതിയെ പതിയെ തിരിച്ചു വരികയാണ്.ഒരുപാട് ഇഞ്ചുറിക്ക്‌ ശേഷമാണ് അദ്ദേഹം ഈ രൂപത്തിലേക്ക്‌ എത്തിയിരിക്കുന്നത്.ലിയോണിനെതിരെയും മെറ്റ്സിനെതിരെയും അദ്ദേഹം തന്റെ പ്രാധാന്യം വെളിപ്പെടുത്തിയിരുന്നു ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *